ഇന്ത്യയെ പേടിച്ച് എഫ് 16 പോര്‍വിമാനങ്ങള്‍ ; ഇന്ത്യയെ പേടിച്ച് പാക്ക് വ്യോമപാത തുറന്നില്ല; ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ ഭീതിയില്‍ നിന്നും പാക്കിസ്ഥാന്‍ വ്യോമസേന ഇപ്പോഴും പുറത്തുവന്നിട്ടില്ല

ജാഗ്രതയോടെ എഫ് 16 പോര്‍വിമാനങ്ങള്‍. ഇന്ത്യയെ പേടിച്ച് പാക്ക് വ്യോമപാത തുറന്നില്ല. ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ ഭീതിയില്‍ നിന്നും പാക്കിസ്ഥാന്‍ വ്യോമസേന ഇപ്പോഴും പുറത്തുവന്നിട്ടില്ല. ആക്രമണം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും ഇന്ത്യയില്‍ നിന്നു ഏതു നിമിഷവും ആക്രമണം സംഭവിക്കാമെന്ന ഭീതിയിലാണ് പാക്ക് വ്യോമസേനയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ വ്യോമസേന ബാലാക്കോട്ടില്‍ നടത്തിയ ആക്രമണത്തിനു ശേഷം പാക്കിസ്ഥാനിലെ മൂന്നു സേനകളും പൂര്‍ണ്ണ സജ്ജമാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ പോലും പാക്ക് വ്യോമസേനയുടെ, വന്‍ ആക്രമണം നേരിടാനുള്ള പരിശീലന ദൗത്യങ്ങളാണ് നടന്നത്. അതിര്‍ത്തി പ്രദേശങ്ങളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലുമെല്ലാം എഫ് 16 പോര്‍വിമാനങ്ങള്‍ സജ്ജമാക്കി ജാഗ്രതയിലാണ് പാക്ക് വ്യോമസേന. ഇന്ത്യയുടെ ആക്രമണം ഭയന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും പാക്കിസ്ഥാനിലെ വ്യോമപാതകള്‍ തുറന്നിട്ടില്ല. ഇന്ത്യയുമായി പങ്കിടുന്ന വ്യോമപാതകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യയുമായുള്ള 11 വ്യോമ പാതകളാണ് പാക്കിസ്ഥാന്‍ അടച്ചിട്ടിരിക്കുന്നത്. ഒമാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളുമായുള്ള വ്യോമപാതകള്‍ തുറന്നിട്ടുണ്ട്. ഫെബ്രുവരി 26ന് വ്യോമാക്രമണം നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് പാക്കിസ്ഥാനിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിട്ടത്. ഇതോടൊപ്പം വ്യോമപാതയും അടച്ചിടുകയായിരുന്നു. സിയാല്‍ കോട്ടില്‍ നിന്നുള്ള പ്രത്യേക സേനകളെ റാവല്‍പിണ്ടിയില്‍ വിന്യസിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ നിരീക്ഷണം ശക്തമാണ്.
അമേരിക്ക, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ നിന്നു വാങ്ങിയ പോര്‍വിമാനങ്ങള്‍ സജ്ജമാക്കിയാണ് പാക്കിസ്ഥാന്റെ അതിര്‍ത്തിയിലെ പ്രതിരോധം. പാക്കിസ്ഥാന്റെ കൈവശമുള്ള എല്ലാ റഡാര്‍ സംവിധാനങ്ങളും എയര്‍ ഡിഫന്‍ സിസ്റ്റങ്ങളും ഇന്ത്യ പാക്ക് അതിര്‍ത്തിയില്‍ സജ്ജീകരിച്ചിരിക്കുകയാണ്. പുല്‍വാമയിലെ ഭീകരാക്രമണത്തിനു ശേഷം തന്നെ പാക്കിസ്ഥാന്‍ സേന ജാഗ്രതയിലാണ്. എന്നാല്‍ അകത്തു കയറി ആക്രമിക്കുമെന്ന് പാക്കിസ്ഥാന്‍ കരുതിയിരുന്നില്ല. എന്നാല്‍ വ്യോമാക്രമണത്തിലൂടെ ഇന്ത്യന്‍ വ്യോമസേന തിരിച്ചടി നല്‍കി. ഇതു പാക്കിസ്ഥാനു വന്‍ തിരിച്ചടിയായി. എന്തായാലും ഇന്ത്യയെ പേടിച്ച് എഫ് 16 പോര്‍വിമാനങ്ങള്‍. പാക്ക് വ്യോമപാത തുറന്നില്ല.
https://www.facebook.com/Malayalivartha





















