പിണറായിക്ക് സുരേന്ദ്രന്റെ മുട്ടന്‍പണി; ശബരിമല യുവതീ പ്രവേശനത്തിനായുള്ള സുപ്രീംകോടതി വിധിയെ മതവികാരം ഇളക്കി വിടുന്ന തരത്തില്‍ പ്രചരിപ്പിച്ചാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ മുന്നറിയിപ്പ് വീണ്ടും തള്ളി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍

ശബരിമല യുവതീ പ്രവേശനത്തിനായുള്ള സുപ്രീംകോടതി വിധിയെ മതവികാരം ഇളക്കി വിടുന്ന തരത്തില്‍ പ്രചരിപ്പിച്ചാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ മുന്നറിയിപ്പ് വീണ്ടും തള്ളി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് തെളിവായി നല്‍കി ഇതും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന കണ്ടുകാണുമോ എന്ന് ചോദിച്ചാണ് കെ.സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആറ്റിങ്ങല്‍ മണ്ഡലത്തിലെ എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ രാജ്യത്തിന്റെ മതനിരപേക്ഷതയുടെ പ്രതീകമായ ബാബറി മസ്ജിദ് സംഘപരിവാര്‍ തകര്‍ത്തുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഫേസ്ബുക്കില്‍ വന്നതിന്റെ ചിത്രസഹിതമാണ് കെ. സുരേന്ദ്രന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.ശബരിമല തകര്‍ക്കാന്‍ പിണറായി വിജയനും കൂട്ടരും നടത്തിയ ഗൂഡനീക്കം ജനങ്ങളോട് പറയുക തന്നെചെയ്യുമെന്നും തെരഞ്ഞെടുപ്പു കമ്മീഷണര്‍ അമിതാധികാരപ്രയോഗം നടത്തിയാല്‍ അതംഗീകരിക്കാനാവില്ലെന്നും കെ.സുരേന്ദ്രന്‍ ആരോപിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇതാണ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന കണ്ടുകാണുമോ ആവോ?തെരഞ്ഞെടുപ്പു കമ്മീഷണര്‍ അമിതാധികാരപ്രയോഗം നടത്തിയാല്‍ അതംഗീകരിക്കാന്‍ ആത്മാഭിമാനമുള്ളവര്‍ക്ക് കഴിയില്ല. ശബരിമല തകര്‍ക്കാന്‍ പിണറായി വിജയനും കൂട്ടരും നടത്തിയ ഗൂഡനീക്കം ജനങ്ങളോട് പറയുക തന്നെചെയ്യും. ചട്ടങ്ങളും നിയമങ്ങളും അറിഞ്ഞു തന്നെയാണ് ഞങ്ങളും പൊതുരംഗത്ത് നില്‍ക്കുന്നത് എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha





















