ജനങ്ങളുടെ മന്‍ കി ബാത്ത് മെയ് 23 ന് അറിയാം; പാർട്ടി മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിലൂടെ മുന്നറിയിപ്പുമായി എൻഡിഎ സഖ്യ കക്ഷിയായ ശിവസേന

മഹാരാഷ്ട്രയിൽ സഖ്യത്തിലെത്തിയിട്ടും ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നത് ശിവസേന അവസാനിപ്പിക്കുന്നില്ല. 2014ൽ നൽകിയ വാഗ്ദാനങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങള്ക്ക് മറുപടി പറയാൻ തയ്യാറായിരുന്നോളൂ എന്നാണ് ശിവസേന ബിജെപിക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.കശ്മീർ താഴ്വര, രാമക്ഷേത്ര നിർമ്മാണം തുടങ്ങിയ വാഗ്ദാനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്ന് വരും. മെയ് 23ന് ജനങ്ങളുടെ മൻകി ബാത്ത് പുറത്ത് വരുമെന്നും ശിവസേന ഓർമ്മിപ്പിച്ചു. പാർട്ടി മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിലൂടെയാണ് എൻഡിഎ സഖ്യ കക്ഷിയായ ശിവസേനയുടെ മുന്നറിയിപ്പ്.
ജനങ്ങളെ അധികകാലം വിഡ്ഡികളാക്കാന് സാധിക്കില്ലെന്നാണ് ചരിത്രം പറയുന്നത്. ജനങ്ങള്ക്ക്നിരവധി ചോദ്യങ്ങളുണ്ട്. അതിന് ഉത്തരംലഭിച്ചില്ലെങ്കില് ബാലറ്റ് ബോക്‌സിലൂടെ അവര് ഉത്തരം കണ്ടെത്തുമെന്നും സാംനയില് പറയുന്നു. രാമക്ഷേത്രം,കശ്മീര് തുടങ്ങിയ വാഗ്ദാനങ്ങള് ബിജെപി സര്ക്കാര് നിറവേറ്റിയില്ലെന്ന വിമര്ശനവുമായി നേരത്തെ ശിവസേന അധ്യക്ഷന് ഉദ്ധവ് താക്കറെയും രംഗത്തെത്തിയിരുന്നു. 2019 ആയിട്ടും ഈ പ്രശ്നങ്ങള് പരിഹരിക്കപ്പെടാതിരിക്കുകയാണ്. ജനങ്ങൾ ചോദിക്കുമ്പോൾ ഇതിന് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സൈനികരുടെ ജീവത്യാഗത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്ന ബി.ജെ.പി നിലപാടിനെതിരെ മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേന പരസ്യഎതിര്‍പ്പുമായി രംഗത്ത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോകസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് തങ്ങളുടെ അഭിപ്രായവ്യത്യാസം ശിവസേന പരസ്യമാക്കിയിരിക്കുന്നത്. ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ ഉദ്ധവ് താക്കറെ എഴുതിയ എഡിറ്റോറിയലിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
'രാഷ്ട്രീയ എതിരാളികളെ പ്രതിരോധിക്കാനായി അവരെ രാജ്യദ്രോഹികളെന്ന് വിളിക്കുന്നത് ശരിയല്ല. അത് അഭിപ്രായ സ്വാതന്ത്ര്യം തടയുന്നതിന് തുല്യമാണ്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്താന് സൈന്യം നല്‍കിയ തിരിച്ചടികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പല രാഷ്ട്രീയക്കാരും വരുന്നുണ്ട്. പല നേതാക്കളും പാര്‍ട്ടികളും തങ്ങളുടെ രാഷ്ട്രീയ വിജയമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്'.മഹാരാഷ്ട്രയില്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ ശിവസേനയും ബി.ജെ.പിയും സഖ്യമായാണ് മത്സരിക്കുന്നത്. നാല് ഘട്ടങ്ങലിലായി ഏപ്രില്‍ 1129 കാലയളവിലാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ്. സഖ്യം അനുസരിച്ച് 23 സീറ്റുകളില്‍ ശിവസേനയും 25 സീറ്റുകളില്‍ ബി.ജെ.പിയുമാണ് മത്സരിക്കുക.
https://www.facebook.com/Malayalivartha





















