മനുഷ്യത്വത്തിന്റെ പര്യായമായി മാസിലാമണി ...ബന്ധുവല്ലാത്ത ആൾക്ക് മജ്ജദാനം നൽകിയ ആദ്യവനിത എന്ന ബഹുമതി മാസിലാമണിക്ക് സ്വന്തം

മനുഷ്യത്വത്തിന്റെ പര്യായമായി മാസിലാമണി ...ബന്ധുവല്ലാത്ത ആൾക്ക് മജ്ജദാനം നൽകിയ ആദ്യവനിത എന്ന ബഹുമതി മാസിലാമണിക്ക് സ്വന്തം
ഒരു കുഞ്ഞുജീവന് തുണയായത് മസിലാമണിയുടെ മഹാമനസ്ക്കതയും മനുഷ്യത്വവും. ബന്ധുവല്ലാത്തയാൾക്ക് മജ്ജദാനം നൽകിയ ആദ്യവനിതയായി കോയമ്പത്തൂർ സ്വദേശിനിയായ 26 കാരിയായ മസിലാമണി.ന്യൂഡൽഹിയിൽനിന്നുള്ള മൂന്നുമാസം പ്രായമുള്ള കുഞ്ഞിനാണ് മസിലാമണി മജ്ജദാനം നടത്തിയത്.
കോയമ്പത്തൂരിനടുത്ത മുധലിപ്പാളയം സ്വദേശിനിയാണ് മസിലാമണി. ഇരുപതാമത്തെ വയസിലായിരുന്നു മസിലാമണിയുടെ വിവാഹം, ഭർത്താവ് കവിരസൻ. വിവാഹം കഴിഞ്ഞ ഒരുവർഷത്തിന് ശേഷം അവർക്ക് ഒരു പെൺകുഞ്ഞ് പിറന്നു. പക്ഷേ കുട്ടി തലാസീമിയ രോഗിയായിരുന്നു.തലാസീമിയ ബാധിതര്‍ക്ക് രക്തത്തില്‍ ചുവപ്പ് രക്താണുക്കളുടെ എണ്ണവും ഹീമോഗ്ലോബിനും കുറവായിരിക്കും .മാസത്തില്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ തലാസീമിയ രോഗികള്‍ക്ക് രക്തം സ്വീകരിക്കേണ്ടി വരും
കുട്ടിക്ക് ചേരുന്ന രക്തകോശങ്ങൾ ലഭ്യമാണോ എന്നറിയാൻ വേണ്ടി ഇരുവരും ‘ദാത്രി’ എന്ന രക്തകോശ ദാതാക്കളുടെ രജിസ്ട്രിയിൽ പേരുചേർത്തു. അങ്ങനെയാണ് മജ്ജദാതാവാകാൻ തനിക്കാകുമെന്ന് അവർ തിരിച്ചറിഞ്ഞത്. എന്നാൽ, വീട്ടുകാർക്ക് മജ്ജദാനത്തിനോട് എതിർപ്പായിരുന്നു . മജ്ജദാനത്തിന് ശേഷം മസിലാമണിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നായിരുന്നു അവരുടെ ആശങ്ക. ഭാവിയിൽ അത് പ്രശ്നങ്ങളുണ്ടാക്കുമെന്നും പലരും പറഞ്ഞതും ബന്ധുക്കളുടെ എതിർപ്പ് കൂട്ടി
ഇതിനിടെ, മജ്ജ ദാനത്തെക്കുറിച്ചുള്ള വിവരങ്ങളെല്ലാം മസിലാമണി ശേഖരിക്കുകയും അതിന് ഒരു വിധ പാർശ്വഫലങ്ങളും ഇല്ലെന്ന് തിരിച്ചറിയുകയും ചെയ്തു. ഇക്കാര്യം വീട്ടുകാരെയും അറിയിച്ചു. മസിലാമണിക്ക് എല്ലാപിന്തുണയുമായി ഭർത്താവും കൂടെയുണ്ടാിയിരുന്നു. അങ്ങനെയാണ് അവർ ഒരു കുഞ്ഞുജീവന് തുണയായത്. ഒത്തുവന്നാൽ വീണ്ടും മജ്ജദാനത്തിന് ഒരുക്കമാണെന്ന് മസിലാമണി പറയുന്നു
രക്താര്‍ബുദത്തെ തടയുന്നതിനായി വൈദ്യശാസ്ത്രത്തില്‍ ഉള്ള ഒരേ ഒരു പ്രതിവിധിയാണ് മജ്ജ മാറ്റിവയ്ക്കല്‍ അഥവ ബോണ്‍ മാരോ ട്രാന്‍സ്പരന്റ് (ബി.എം.ടി). ബി.എം.ടി.യില്‍ രോഗിയുടെ കേടുപറ്റിയ അല്ലെങ്കില്‍ നശിച്ചുപോയ മജ്ജയിലെ മൂലരക്തകോശങ്ങള്‍ മാറ്റി ആരോഗ്യമുള്ള ദാതാവിന്റെ മജ്ജ വയ്ക്കുകയാണ് ചെയ്യുന്നത്.
മൂലകോശങ്ങള്‍ക്ക് മൂന്നു സ്രോതസ്സുകളാണുള്ളത്. മജ്ജ, പെരിഫറല്‍ രക്തം, പൊക്കിള്‍ക്കൊടിയിലെ രക്തം എന്നിവ. ഇവയിലേതിലെങ്കിലുമുള്ള കോശങ്ങളില്‍ ഒന്ന് മാറ്റിവയ്ക്കുന്നതിനുപയോഗിക്കാം. മജ്ജ മാറ്റിവയ്ക്കല്‍ മൂന്നുതരത്തിലാണുള്ളത്. ഇന്ന് കൂടുതലായി ഉപയോഗിക്കുന്ന മൂലകോശ സ്രോതസ് പെരിഫറല്‍ മൂലരക്തകോശങ്ങളാണ് . രക്തം ദാനം ചെയ്യുന്നതുപോലെ ഇത് ചെയ്യാവുന്നതാണ്.
രോഗിയുമായി ബന്ധമില്ലാത്തവർക്കും മൂലരക്തകോശങ്ങള്‍ അനുയോജ്യമാണെങ്കില്‍ മജ്ജ മാറ്റിവയ്ക്കുന്നതിനുപയോഗിക്കാം. മുഴുവനായോ ഭാഗികമായോ എച്ച്.എല്‍.എ ജനിതക ടൈപ്പ് യോജിച്ചതാണെങ്കില്‍ മാത്രമേ മൂലരക്തകോശങ്ങള്‍ ദാനം ചെയ്യാന്‍ പാടുള്ളൂ.. മജ്ജ ദാനം ചെയ്യുന്നത് പെരിഫറല്‍ രക്തത്തില്‍നിന്നോ മജ്ജയിൽ നിന്നോ ആകാം
പെരിഫറല്‍ മൂലരക്തകോശങ്ങള്‍ മാറ്റിവയ്ക്കുന്നത്തിനു ശസ്ത്രക്രിയയുടെ ആവശ്യമില്ല .
കൈകളില്‍നിന്നുള്ള രക്തം എടുത്ത് ഒരു ഉപകരണത്തിലൂടെ മൂലരക്തകോശങ്ങള്‍ വേര്‍തിരിച്ചെടുക്കുകയാണ് ഈ രീതിയില്‍ ചെയ്യുന്നത്.
ഇടുപ്പിലെ എല്ലില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന മജ്ജയില്‍നിന്നുള്ള മൂലരക്തകോശങ്ങളും ദാനം ചെയ്യാവുന്നതാണ്. ബി.എം.ടി രീതി ലളിതവും പാർശ്വ ഫലങ്ങളൊന്നും ഇല്ലാത്തതും ആണ് . ധാതാവിനു ഇത് സംബന്ധിച്ച് ഒരു പ്രശ്നവും ഉണ്ടാകില്ല
https://www.facebook.com/Malayalivartha





















