Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

കോൺഗ്രസിനെ നേരിടാൻ ബി.ജെ.പിയുടെ തുറുപ്പുചീട്ട്; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുമെന്ന് സൂചന

12 MARCH 2019 06:53 PM IST
മലയാളി വാര്‍ത്ത

More Stories...

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

ഏതു വിധേനയും ലോക്സഭാ തെരഞ്ഞെടുപ്പ് പിടിക്കുക എന്നതാണ് ഇപ്പോൾ ബിജെപിയുടെ ലക്‌ഷ്യം. ഡൽഹിയിൽ കോൺഗ്രസിനെ നേരിടാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് ബിജെപി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. നിലവിൽ ബി.ജെ.പിയുടെ മീനാക്ഷി ലേഖി പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിലായിരിക്കും ഗംഭീർ മത്സരിക്കുക. ഇതിന് പകരം മീനാക്ഷി ലേഖിക്ക് മറ്റൊരു സീറ്റ് നൽകാനാണ് പാർട്ടി തീരുമാനം. അതേസമയം ഗൗതം ഗംഭീർ ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

2014 തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി അരുൺ ജെയ്‌‌റ്റ്ലിക്ക് വേണ്ടി പഞ്ചാബിലെ അമൃത്‌സറിൽ ഗൗതം ഗംഭീർ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഗൗതം ഗംഭീർ അടക്കമുള്ള പ്രമുഖ ക്രിക്കറ്റ് താരങ്ങൾ ബി.ജെ.പിയിൽ ചേർന്ന് തിര‌ഞ്ഞെടുപ്പിനെ നേരിടുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എന്നാൽ ഗംഭീർ ഇതേപ്പറ്റി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ ഗംഭീർ ഏറ്റെടുത്തിരുന്നു. ഡൽഹിയിലെ ആം ആദ്മി സർക്കാരിനെ രൂക്ഷമായി വിമർശിച്ചും ഗംഭീർ രംഗത്ത് വന്നു.

ഡല്‍ഹിക്ക് സമ്പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാളിന്റെ നിരാഹാര സമരത്തിനെതിരെയായിരുന്നു ഗംഭീര്‍ രംഗത്ത് വന്നത്. രണ്ട് കോടിയിലധികം ആളുകള്‍ വസിക്കുന്ന ഡല്‍ഹിയില്‍ ആയിരക്കണക്കിന് പ്രശ്നങ്ങൾ നിലനില്‍ക്കുമ്പോള്‍ കെജ്‌രിവാളിന്റെ നിരാഹാരം നാണക്കേട് ഉണ്ടാക്കുന്നാതാണെന്ന് താരം ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ഡിസംബറിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഗംഭീർ ഇപ്പോൾ കമന്റേറ്ററായി പ്രവർത്തിക്കുകയാണ്. അടുത്തിടെ സോഷ്യൽ മീഡിയയിൽ താരം നടത്തുന്ന പ്രതികരണങ്ങളും പ്രസ്‌താവനകളും അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂങ്ങൾ ശക്തമാക്കി. 2014ൽ ഡൽഹിയിലെ ഏഴ് സീറ്റുകളും നേടി ബി.ജെ.പി സമ്പൂർണ ആധിപത്യം നേടിയെങ്കിലും ഇപ്പോൾ കാര്യങ്ങളെല്ലാം മാറി. ആം ആദ്മി പാർട്ടിയും കോൺഗ്രസും ഇത്തവണ ശക്തമായ പോരാട്ടം കാഴ്‌ച വയ്‌ക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ ഇരുപാർട്ടികളും യോജിച്ച് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ ശക്തമായ ത്രികോണ പോരാട്ടമായിരിക്കും ഡൽഹിയിൽ നടക്കുന്നത്. ഈ സാഹചര്യത്തിൽ ഗൗതം ഗംഭീറിനെ ഇറക്കുന്നത് രാഷ്ട്രീയമായി ഗുണകരമാകുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ.

2014ൽ നേടിയ വമ്പൻ വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ഉയർത്തിക്കാട്ടിയുള്ള പ്രചാരണ പരിപാടികൾ തുടങ്ങി കഴിഞ്ഞു. ജനപിന്തുണയുള്ള സ്ഥാനാർത്ഥികളെ ഇറക്കി ജയം ഉറപ്പിക്കാനാണ് ബിജെപിയുടെ നീക്കം. ക്രിക്കറ്റ്, സിനിമാ രംഗത്തെ പ്രമുഖരായ പല താരങ്ങളും ബിജെപിയുടെ സാധ്യതാ പട്ടികയിൽ ഇടം പിടിച്ചിരുന്നു. ഒരു പ്രമുഖ കോൺഗ്രസ് നേതാവ്, രണ്ട് ക്രിക്കറ്റ് താരങ്ങൾ , ബിജെപിയിലെ ഒരു മുതിർന്ന നേതാവ് എന്നിവരെ ദില്ലിയിലെ അപ്രതീക്ഷിത സ്ഥാനാർത്ഥികളാക്കി മേൽക്കൈ നേടാൻ ബിജെപി ശ്രമിക്കുന്നതായാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. ഇവരുടെ പേരുകൾക്ക് പുറമെ മറ്റ് ചില പേരുകളും ബിജെപിയുടെ പരിഗണനയിലുണ്ട്. 24 ഓളം സംസ്ഥാന നേതാക്കൾ, സിറ്റിംഗ് എംപിമാർ, ദില്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി നേതാക്കൾ തുടങ്ങിയവരുടെ പേരുകളും ബിജെപി പരിഗണിക്കുന്നുണ്ട്. ജയസാധ്യതയും ജനപിന്തുണയും ഉറപ്പിച്ച് സ്ഥാനാർത്ഥികളെ ഇറക്കാനാണ് ബിജെപിയുടെ നീക്കം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (19 minutes ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (33 minutes ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (45 minutes ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (54 minutes ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (59 minutes ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (1 hour ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (1 hour ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (1 hour ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (2 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (2 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (2 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (2 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (9 hours ago)

Malayali Vartha Recommends