പൊള്ളാച്ചി പീഡനക്കേസ് അന്വേഷണം സിബിഐക്ക്

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പൊള്ളാച്ചി പീഡനക്കേസ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേസ് നേരത്തെ തമിഴ്‌നാട് സിബിസിഐഡിക്കു കൈമാറിയിരുന്നു. എന്നാല്‍ സംഭവത്തില്‍ എഡിഎംകെ സര്‍ക്കാരിന്റെ പങ്ക് അന്വേഷിക്കണമെന്നും കേസ് സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് പൊള്ളാച്ചിയില്‍ ഉള്‍പ്പടെ ഡിഎംകെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.
നടനും രാഷ്ട്രീയ നേതാവുമായ കമല്‍ ഹാസന്‍ തമിഴ്‌നാട് പോലീസ് മേധാവിയെ സന്ദര്‍ശിച്ച് അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കമല്‍ഹാസന്‍ ആയിരുന്നു സംഭവത്തില്‍ ആദ്യം ഇടപെട്ടത്. ആറുപതോളം പെണ്‍കുട്ടികളെയാണ് പ്രതികള്‍ പീഡിപ്പിച്ചത്. ഭൂരിപക്ഷവും കോളജ് വിദ്യാര്‍ഥിനികളായിരുന്നു ഇരയായത്. കേസില്‍ എട്ടു പേരെ ഇതുവരെ അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha





















