രാജ്യാന്തര വിപണിയില്‍ ലക്ഷങ്ങള്‍ വില വരുന്ന കടൽ വെള്ളരി കടത്താൻ ശ്രമം... 400 കിലോ കടല്‍ വെള്ളരിയുമായി യുവാവ് പിടിയിൽ

വന്യജീവി സംരക്ഷണ നിയമപ്രകാരം അതീവ സംരക്ഷിത വിഭാഗത്തില്‍ പെടുന്ന കടല്‍ ജീവിയാണ് കടല്‍ വെള്ളരി. വംശനാശ ഭീഷണി നേരിടുന്ന ഇവ ചൈനീസ് വൈദ്യത്തില്‍ കാന്‍സറിനുള്ള ഔഷധമായിട്ടാണ് ഉപയോഗിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന കടല്‍ വെള്ളരി എന്നറിയപ്പെടുന്ന ജീവിയെ കടത്താന്‍ ശ്രമിച്ചതിനാണ് ഒരാള്‍ പിടിയിലായത്. തമിഴ്‌നാട്ടിലെ രാമനാഥപുരത്തു നിന്നാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 400 കിലോ കടല്‍ വെള്ളരിയാണ് തീരദേശ സംരക്ഷണസേന പിടിച്ചെടുത്തത്. പിടിച്ചെടുത്ത കടല്‍ വെള്ളരിക്ക് രാജ്യാന്തര വിപണിയില്‍ ലക്ഷങ്ങള്‍ വില വരുമെന്നാണ് അധികൃകര്‍ അറിയിച്ചത്.
https://www.facebook.com/Malayalivartha





















