അമ്മയും മകനും തമ്മിൽ വഴിവിട്ട ബന്ധമെന്ന സംശയം... അച്ഛൻ പക തീർത്തത് കൈയ്യില്‍ കിട്ടിയ വെട്ടുകത്തിയെടുത്ത് സതീഷിനെ തുരുതുരെ വെട്ടികൊലപ്പെടുത്തി... ഞെട്ടലോടെ നാട്ടുകാരും ബന്ധുക്കളും

കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതാകം നടന്നത്. തമിഴ്നാട്ടിലെ സെന്തമിഴ് നഗരത്തിലെ രാമപുരത്താണ് ദാരുണ സംഭവമുണ്ടായത്. അമ്മയുമായി മകന് വഴിവിട്ട ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തിയത്. 50കാരനായ ശക്തിവേല്‍ 22കാരനായ മകന്‍ സതീഷിനെയാണ് സംശയത്തെ തുടര്‍ന്ന് വെട്ടിക്കൊന്നത്. ശക്തിവേലിനെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവ ദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. വഴക്ക് പിന്നീട് കൈയ്യാംകളിയിലേക്ക് മാറുകയായിരുന്നു. കൈയ്യില്‍ കിട്ടിയ വെട്ടുകത്തിക്ക് ശക്തിവേല്‍ സതീഷിനെ തുടരെ വെട്ടി. അമ്മയും സഹോദരിയും തടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവരെയും ആക്രമിച്ച ശേഷം ശക്തിവേല്‍ കടന്നുകളഞ്ഞു. ശക്തിവേലിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്ക് പറ്റിയ സതീഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha





















