മോദി ജാക്കറ്റിന് ഫാന്‍സ് കുറഞ്ഞു; വാങ്ങാന്‍ ആളില്ലാതെ സ്‌റ്റോക്ക് കെട്ടിക്കിടക്കുന്നു

വിപണിയില്‍ തരംഗമായിരുന്ന മോദി ജാക്കറ്റിന്റെ വില്‍പ്പന വ്യാപകമായി ഇടിഞ്ഞു. അഞ്ചു വര്‍ഷം മുന്പ് 35 ജാക്കറ്റ് വീതം വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ആഴ്ച്ചയില്‍ ഒരെണ്ണം എന്ന നിലയിലേക്ക് താഴ്ന്നതായി വ്യാപാരികള്‍ പറഞ്ഞു. നരേന്ദ്ര മോദി ധരിച്ചിരുന്ന ഹാഫ് സ്ലീവ് കോട്ടാണ് മോദി ജാക്കറ്റെന്ന് അറിയപ്പെട്ടിരുന്നത്.
ജിഎസ്ടി, നോട്ട് നിരോധനം, കാര്‍ഷിക പ്രതിസന്ധി ഇവയൊക്കെയാണ് മോദി ജാക്കറ്റിന്റെ വില്‍പ്പന കുറയാന്‍ കാരണമായതെന്നും പലയിടത്തും സ്‌റ്റോക്ക് കെട്ടിക്കിടക്കുകയാണെന്നും ഔറംഗാബാദിലെ വസ്ത്ര വ്യാപാരികള്‍ പറഞ്ഞു. നരേന്ദ്ര മോദിയുടെ ഡിമാന്റ് ഇടിഞ്ഞതോടെയാണ് ജാക്കറ്റിന്റെ വില്‍പ്പനയും കുറഞ്ഞതെന്നാണ് വിമര്‍ശകരുടെ വാദം.
അതേസമയം, മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് ഈ കോട്ട് പ്രസിദ്ധമാക്കിയതെന്നും നേരത്തേ വാദങ്ങളുണ്ടായിരുന്നു. കൈയില്ലാത്ത രീതിയിലുള്ള കോട്ടുകള്‍ മോദി ജാക്കറ്റ് എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്യുന്നതിന് പ്രധാനമന്ത്രിക്കു നേരെയും വിമര്‍ശനമുയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha





















