'ചലഞ്ച് ഫോര്‍ ചെയ്ഞ്ച്' ഏറ്റെടുക്കാമോ?

സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വളരെ ശ്രദ്ധേയമാകുകയാണ് 'ചലഞ്ച് ഫോര്‍ ചെയിഞ്ച്' എന്ന ഹാഷ്ടാഗ്.
മാലിന്യപ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുകയും പരിസരശുചീകരണം നടത്തുകയുമാണ് ഇതിന്റെ ലക്ഷ്യം. അന്താരാഷ്ട്രതലത്തില്‍ വരെ ശ്രദ്ധേയമായിരിക്കുകയാണ് ഈ ചലഞ്ച്.
മാലിന്യം നിറഞ്ഞ ഒരു സ്ഥത്തെ മാറ്റി എടുക്കാനാണ് ഈ ചലഞ്ച്. മാലിന്യം നിക്ഷേപിക്കാന്‍ അനുവദിച്ചിട്ടുള്ള സ്ഥലത്ത് അല്ലാതെ മാലിന്യം നിക്ഷേപിക്കുന്ന ഈ പ്രവണതയെ ഇല്ലാതാക്കാന്‍ കൂടിയാണ് ഈ ചലഞ്ച് ലക്ഷ്യമിടുന്നത്.
മാലിന്യം നിറഞ്ഞ സ്ഥലത്തെത്തി ആദ്യം ഒരു ചിത്രമെടുക്കുകണം. ആ സ്ഥലത്തെ മാലിന്യം ശേഖരിച്ച് പ്രദേശം വ്യത്തിയാക്കിയ ശേഷം ഒരു ചിത്രം കൂടി എടുത്ത് പോസ്റ്റ് ചെയ്യുന്നതാണ് ചലഞ്ച്.
ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം കൃത്യസ്ഥലത്ത് നിക്ഷേപിക്കുകയും ചെയ്യുന്നതോടെ ചലഞ്ച് പൂര്‍ത്തിയാകും. കേരളത്തിലും ഈ ചലഞ്ച് ഏറ്റെടുത്ത് നിരവധി യുവാക്കള്‍ മുന്നോട്ട് വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha























