മസൂദിനെ പൂട്ടും; ജയ്‌ഷെ മുഹമ്മദ് ഭീകരവാദ സംഘടനയുടെ തലവന്‍ മസൂദ് അസ്ഹറിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പൂര്‍ണ്ണ പിന്തുണയെന്ന് യു എസ്

മസൂദ് അസ്ഹറിനെതിരായ ഇന്ത്യന്‍ പോരാട്ടത്തിന് പിന്തുണയെന്ന് അമേരിക്ക. ജയ്‌ഷെ മുഹമ്മദ് ഭീകരവാദ സംഘടനയുടെ തലവന്‍ മസൂദ് അസ്ഹറിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പൂര്‍ണ്ണ പിന്തുണയെന്ന് യു എസ്. ഐക്യരാഷ്ട്ര സംഘടന ഭീകര സംഘടനയായി പ്രഖ്യാപിച്ച ജയ്‌ഷെ മുഹമ്മദിനെതിരായ നടപടികള്‍ ഏകോപിപ്പിക്കാന്‍ യു എസ് ശ്രമിക്കും എന്നും യുഎസ് സ്‌റ്റേറ്റ് ഡെപ്യൂട്ടി വക്താവ് റോബര്‍ട്ട് പല്ലാഡിനോ പറഞ്ഞു.
യു എന്‍ ന്റെ ഭീകര സംഘടനകളെ പ്രഖ്യാപിക്കുന്ന സമിതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ കാര്യങ്ങളിലേക്ക് കടക്കുന്നില്ല. ഭീകര സംഘടനകളുടെ പട്ടിക പുതുക്കുന്നതിനുള്ള യു എന്‍ ശ്രമങ്ങളില്‍ യു എസ് പങ്കാളിയാകുമെന്നും റോബര്‍ട്ട് പല്ലാഡിനോ കൂട്ടിച്ചേര്‍ത്തു.
പുല്‍വാമ ഭീകരാക്രമണത്തിനോടനുബന്ധിച്ച് ലോകരാഷ്ട്രങ്ങളെല്ലാം ഇന്ത്യക്ക് ഒപ്പം നില്‍ക്കുന്നു എന്നതിന്റെ സൂചനകള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. അതിന് പിന്നാലെയാണ് ഫ്രാന്‍സും ഇപ്പോള്‍ രംഗത്തെത്തിരിക്കുന്നത്. എന്തിനും ഞങ്ങള്‍ കൂടെ ഉണ്ട് മുന്നോട്ട് പോകൂ എന്നതാണ് ഫ്രാന്‍സ് ഇന്ത്യക്ക് നല്‍കിരിക്കുന്ന ഉറപ്പ് പുല്‍വാമ ഭീകരാക്രമണത്തില്‍ വേദനിക്കുന്ന ഇന്ത്യയ്‌ക്കൊപ്പം ചേരാന്‍ ഫ്രാന്‍സും.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത പാക്ക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദിന്റെ മേധാവി മസൂദ് അസ്ഹറെ 'ഉപരോധിക്കാനുള്ള' നടപടികള്‍ ഐക്യരാഷ്ട്ര സംഘടനയില്‍ ഫ്രാന്‍സ് സ്വീകരിക്കും. വരുംദിവസങ്ങളില്‍ ഇതിനുള്ള പ്രമേയം അവതരിപ്പിക്കുമെന്നാണു സൂചന.മുന്‍പു യുഎസും അസ്ഹറിനെ നിരോധിക്കാനുള്ള നീക്കവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഫ്രാന്‍സാണു മുന്നിട്ടിറങ്ങുന്നത്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ഒപ്പമുണ്ടെന്നാണു റിപ്പോര്‍ട്ട്. കൂടുതല്‍ ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍മാര്‍ക്ക് എതിരെ തെളിവുകളും ആരോപണങ്ങളും വരുന്നത്, ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യക്കു സഹായകമാണ്.
അസ്ഹറിനെ ആഗോള ഭീകരവാദി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ എറെക്കാലമായി ആവശ്യപ്പെടുന്നതാണ്. എന്നാല്‍, പാക്കിസ്ഥാന്റെ സഖ്യരാഷ്ട്രമായ ചൈന വീറ്റോ അധികാരം ഉപയോഗിച്ച് എതിര്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണു ഫ്രാന്‍സ് ഇതേ ആവശ്യവുമായി മുന്നോട്ടുവരുന്നത്. പുല്‍വാമ ചാവേര്‍ ഭീകരാക്രമണം നിന്ദ്യവും ഭീരുത്വപരവുമെന്ന് ഐക്യരാഷ്ട്ര രക്ഷാസമിതിക്കു കഴിഞ്ഞദിവസം പ്രസ്താവന ഇറക്കുന്നതിനും ചൈനയുടെ കടുത്ത എതിര്‍പ്പു മറികടക്കേണ്ടി വന്നു.ഈ രണ്ടു സംഭവങ്ങളും ചൈനയുടെ മേധാവിത്തത്തിനു മേല്‍ ഇന്ത്യയ്ക്കു ലഭിച്ച അവസരങ്ങളായാണു നയതന്ത്ര വിദഗ്ധര്‍ കാണുന്നത്. അസ്ഹറിനെതിരെ മാത്രമല്ല, സഹോദരനും പഠാന്‍കോട്ട് ഭീകരാക്രമണ കേസിലെ പ്രതിയുമായ അബ്ദുല്‍ റൗഫ് അസ്ഗര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയും സമാന നീക്കം നടത്താന്‍ ഇന്ത്യയും ഫ്രാന്‍സും ആലോചിക്കുന്നഅസ്ഹറിനെ നിരോധിക്കണം എന്നാവശ്യപ്പെട്ട് 2017ലും ഇന്ത്യ യുഎന്നില്‍ പ്രമേയം കൊണ്ടുവന്നിരുന്നു. മതിയായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി ചൈന എതിര്‍ത്തു. ചൈനയുടേത് 'നിക്ഷിപ്ത ഇടപെടലും' 'ഇരട്ടത്താപ്പും' ആണെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. ആഗോള ഭീകരവാദത്തെ എതിര്‍ക്കാന്‍ ഈ നിലപാട് സഹായിക്കില്ലെന്നും ഇന്ത്യ കുറ്റപ്പെടുത്തി. പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ചു പ്രസ്താവന ഇറക്കിയപ്പോഴും മസൂദ് അസ്ഹറിനെ നോവിക്കാന്‍ ചൈന തയാറായില്ല. പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതില്‍നിന്ന് ഒരാഴ്ചയോളം ഐക്യരാഷ്ട്ര രക്ഷാ സമിതിയെ തടഞ്ഞുനിര്‍ത്താന്‍ ചൈനയ്ക്കു സാധിച്ചിരുന്നു.
എന്നാല്‍, ചൈനയുടെ എതിര്‍പ്പ് മറികടന്നാണ്, ഭീകരാക്രമണമെന്ന് എടുത്തുപറഞ്ഞുള്ള പ്രസ്താവന യുഎന്‍ ഇറക്കിയത്. വെട്ടിത്തുറന്നുള്ള പരാമര്‍ശങ്ങള്‍ ആവശ്യമില്ലെന്ന ചൈനയുടെ നിലപാട് സമിതിയിലെ മറ്റ് അംഗങ്ങളെല്ലാം ഒറ്റക്കെട്ടായി തള്ളി. പ്രസ്താവനയില്‍ ജയ്‌ഷെ മുഹമ്മദിന്റെ പേര് ഉള്‍പ്പെടുത്താന്‍ ഇന്ത്യ ചെലുത്തിയ സ്വാധീനം വിജയിച്ചു. ചൈനയുടെ വിയോജിപ്പ് നാലു മാസമായി റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ചികില്‍സയിലായ മസൂദ് അസ്ഹര്‍ അവിടെ നിന്നാണു ഭീകരാക്രമണങ്ങള്‍ നിയന്ത്രിക്കുന്നതെന്നാണു രഹസ്യാന്വേഷണ കേന്ദ്രങ്ങളുടെ കണ്ടെത്തല്‍. പുല്‍വാമ ആക്രമണത്തിനു എട്ടു ദിവസം മുന്‍പ് ഭീകരസംഘാംഗങ്ങള്‍ക്കായി അസ്ഹര്‍ ശബ്ദസന്ദേശം അയച്ചതായാണ് തെളിവുകള്‍ പുറത്തുവരുന്നത്.2017 നവംബറില്‍ പുല്‍വാമയില്‍ മസൂദിന്റെ അനന്തരവന്‍ റഷീദ് മസൂദ് സിആര്‍പിഎഫുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് പകരം വീട്ടുമെന്ന് അസ്ഹര്‍ പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല.2018 ഒക്ടോബര്‍ 31ന് അസ്ഹറിന്റെ രണ്ടാമത്തെ അനന്തരവന്‍ ഉസ്മാന്‍ തല്‍ഹ റഷീദിനെയും സിആര്‍പിഎഫ് വധിച്ചു. സഹോദരപുത്രനായ ഉസ്മാനെ കൊന്നതിനു പ്രതികാരത്തിന് ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ തെളിവായി കണ്ടെത്തിയിരിക്കുന്നത്.ജിഹാദികള്‍ക്കു പിന്തുണ നല്‍കുന്ന ഐക്യ ജിഹാദ് കൗണ്‍സിലിലെ മറ്റു സംഘടനകളില്‍നിന്ന് ആക്രമണ വിവരം മറച്ചുവച്ച അസ്ഹര്‍, അനന്തരവന്‍ മുഹമ്മദ് ഉമൈര്‍, അബ്ദുല്‍ റാഷിദ് ഖാസി എന്നിവരിലൂടെ ശബ്ദസന്ദേശമടങ്ങിയ ടേപ്പുകള്‍ കശ്മീര്‍ താഴ്‌വരയിലെ ഭീകരാനുകൂല കേന്ദ്രങ്ങള്‍ക്കു നല്‍കിയെന്നാണു കണ്ടെത്തല്‍.
https://www.facebook.com/Malayalivartha





















