ഒരാഴ്ച മുമ്പ് ഹാക്ക് ചെയ്യപ്പെട്ട സ്വന്തം ബെബ്സൈറ്റ് തിരികെ കൊണ്ടുവരാന്‍ ബിജെപിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല; ബിജെപിയെ ട്രോളി സോഷ്യൽ മീഡിയ

രണ്ടായിരത്തി പതിനാലിൽ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കി ഇന്ത്യയുടെ ഭരണം പിടിക്കാന്‍ ബിജെപിയെ പ്രാപ്തമാക്കിയ മുഖ്യഘടകങ്ങളിലൊന്ന് സൈബര്‍ ലോകത്ത് അവര്‍ നേടിയ മേൽക്കൈ ആയിരുന്നു എന്നായിരുന്നു എതിർപക്ഷം ആരോപിച്ചത്. അതേസമയം, ആ ബിജെപിക്ക് സൈബർ ലോകത്ത് പിടിവിട്ടതായാണ് ഇപ്പോൾ കോൺഗ്രസ്സ് ആരോപിക്കുന്നത്. ഒരാഴ്ച മുമ്പ് ഹാക്ക് ചെയ്യപ്പെട്ട സ്വന്തം ബെബ്സൈറ്റ് തിരികെ കൊണ്ടുവരാന്‍ ബിജെപിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ മാര്‍ച്ച് അഞ്ചാം തീയതിയാണ് ബിജെപി വെബ്സൈറ്റ് ഹാക്ക് ചെയ്തതായി കാണപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും അസഭ്യ പരാമര്‍ശങ്ങളുമാണ് വൈബ്സൈറ്റില്‍ നിറഞ്ഞത്. ഉദാഹരണത്തിന്, ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ജല മെര്‍ക്കലിന് ഷേക്ക് ഹാന്‍ഡ് നല്‍കാന്‍ ശ്രമിക്കുന്ന മോദിയോട് "ക്ഷമിക്കണം എനിക്ക് ഒരു ബോയ്ഫ്രണ്ടുണ്ട്” എന്ന് പറഞ്ഞ് അവര്‍ നടന്നുപോകുന്ന എഡിറ്റഡ് വീഡിയോ പോലുള്ളവ. ബൊഹീമിയന്‍ റാപ്‌സോഡി മ്യൂസിക് വീഡിയോയും ഇതിനൊപ്പം ഷെയര്‍ ചെയ്തിരുന്നു. മോദിയുടെ ചിത്രം കൊടുത്തിട്ട് താഴെകൊടുത്ത കമന്റ് ഇപ്രകാരമാണ്.
"സഹോദരീ സഹോദരന്‍മാരേ, ഞാന്‍ നിങ്ങളെയെല്ലാം മണ്ടന്മാരാക്കിയിരുന്നു. ഞങ്ങള്‍ നിങ്ങളെയെല്ലാം മണ്ടന്‍മാരാക്കിയിരിക്കുന്നു. കൂടുതല്‍ വരാനിരിക്കുന്നേയുള്ളൂ. അഭിനന്ദനങ്ങള്‍.” ഹാക്ക് ചെയ്യപ്പെട്ട വെബ്സൈറ്റ് തിരികെ കൊണ്ടുവരാന്‍ ബിജെപി ആവുന്നത്ര ശ്രമിച്ചിട്ടും നടന്നില്ല. ഹാക്കര്‍മാര്‍ കൊണ്ടുവന്ന ഉള്ളടക്കം മായ്ക്കാനായെങ്കിലും വെബ്സൈറ്റിന്റെ നിയന്ത്രണം തിരികെ പടിക്കാന്‍ ഇതുവരെ ബിജെപിയുടെ സൈബര്‍ പുലികള്‍ക്ക് കഴിഞ്ഞില്ല. കഴിഞ്ഞ ഒരാഴ്ചയായി ബി.ജെ.പിയുടെ പേജ് തുറക്കുമ്പോള്‍ ”വി വില്‍ ബി ബാക്ക് സൂണ്‍” എന്ന സന്ദേശമാണ് കാണുന്നത്. "അസൗകര്യം നേരിട്ടതില്‍ ഖേദിക്കുന്നു, ചില അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഉടന്‍ തിരിച്ചെത്തും" എന്നാണ് തുടര്‍ന്നു കാണിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി ഈ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ പരിഹാസം ഏറ്റുവാങ്ങുകയാണ് ബിജെപി. ബി.ജെ.പി.യുടെ വെബ്‌സൈറ്റ് നിങ്ങൾ ഇപ്പോൾ നോക്കിയില്ലെങ്കിൽ പിന്നീട് കാണില്ലെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ദിവ്യസ്പന്ദനയുടെ പരിഹാസം. ഇലക്‌ട്രോണിക് വോട്ടിങ് വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യാൻ സാധിക്കില്ലെന്നുപറഞ്ഞ പാർട്ടിയുടെ വെബ്‌സൈറ്റ് തന്നെ ഹാക്ക് ചെയ്തെന്നും പക്ഷേ, തെളിവു ചോദിക്കരുതെന്നുമായിരുന്നു എ.എ.പി. നേതാവ് സൗരഭ് ഭരദ്വാജിയുടെ പ്രതികരണം. വെബ്സൈറ്റ് തിരിച്ചു പിട്കകാന്‍ ബിജെപിയെ ഞങ്ങള്‍സസഹായിക്കണോ എന്ന് ഇടയ്ക്ക് രാഹുല്‍ ഗാന്ധി ചോദിച്ചതായിരുന്നു പരിഹാസത്തില്‍ ഏറ്റവും മാരകമായത്.
എന്നാല്‍, ബി.ജെ.പി വെബ്‌സൈറ്റ് മിനുട്ടുകള്‍ മാത്രമേ ഹാക്ക് ചെയ്യപ്പെട്ടുള്ളൂ എന്ന അവകാശവാദവുമായാണ് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തുവന്നത്. വെബ്‌സൈറ്റിന്റെ അറ്റകുറ്റ പണികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ഒരാഴ്ചയായി സ്വന്തം വെബ്സൈറ്റ് തുറക്കാനാകാത്തതല്ലേ ഹാക്കിങ് എന്നാണ് ഇന്ത്യയുടെ ഐടി മന്ത്രിയോട് ട്രോളന്മാര്‍ ചോദിക്കുന്നത്. സാധാരണ നിലയില്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ മണിക്കൂറുകള്‍ കൊണ്ട് തിരിച്ചെടുക്കുകയാണ് പതിവ്. എന്നാല്‍ വളരെ കനപ്പെട്ട ആക്രമണമാണ് ബി.ജെ.പി വെബ്‌സൈറ്റിന് നേരെ ഉണ്ടായിരിക്കുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വെബ്‌സൈറ്റ് എപ്പോള്‍ തിരിച്ചു കൊണ്ടുവരാനാകുമെന്നു ചോദിച്ചാല്‍ രവിശങ്കര്‍ പ്രസാദിനും മറുപടിയില്ല. തങ്ങളുടെ വൈബ്സൈറ്റ് ആക്രമിക്കപ്പെട്ടു എന്നു സമ്മതിക്കാന്‍ തന്നെ ബിജെപിയ്ക്ക് ഒരാഴ്ച വേണ്ടിവന്നു എന്നതു പ്രധാനമാണ്. ഹാക്കിങ് ഉണ്ടായിട്ടില്ലെന്നായിരുന്നു ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ കഴിഞ്ഞദിവസവും പറഞ്ഞിരുന്നത്. ആദ്യമായി ഇക്കാര്യം സമ്മതിച്ചത് രവിശങ്കര്‍ പ്രസാദ് ആണ്.
തിരഞ്ഞെടുപ്പില്‍ സൈബര്‍മേഖലയില്‍ തങ്ങള്‍ക്കുണ്ടെന്ന് ബിജെപി കാലങ്ങളായി കൊട്ടിഗ്ഘോഷിക്കുന്ന മേധാവിത്വമാണ് ഈ ഹാക്കിങ്ങോടെ അവര്‍ക്കു നഷ്ടമായിരിക്കുന്നത്. സ്വന്തം വെബ്സൈറ്റ് സംരക്ഷിക്കാന്‍ കഴിയാത്തവരാണോ ഇന്ത്യയുടെ സൈബര്‍ സാമ്രാജ്യം സംരക്ഷിക്കാന്‍ പോകുന്നതെന്ന ചോദ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
https://www.facebook.com/Malayalivartha





















