യാത്രക്കിടെ ട്രാക്കില്‍ വീണുകിടന്ന രണ്ടായിരം രൂപ നോട്ട് എടുക്കാന്‍ യുവതി എടുത്ത് ചാടിയത് മെട്രോ ട്രെയിനിൽ നിന്നും... രക്ഷപ്പെടും മുൻപ് യുവതിയുടെ മുൻപിൽ മറ്റൊരു ട്രെയിൻ.. പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ...

ചേതന ശര്‍മ്മ എന്ന യുവതിയാണ് 2000 രൂപയ്ക്ക് വേണ്ടി സാഹസികത കാണിച്ചത്. യുവതി ട്രാക്കിലേക്ക് ചാടിയതോടെ സ്‌റ്റേഷനിലുണ്ടായിരുന്നവര്‍ ബഹളംവച്ചു. ഇതോടെ സി.ഐഎസ്‌എഫ്, സ്‌റ്റേഷന്‍ കണ്‍ട്രോളര്‍ ദ്യോഗസ്ഥര്‍ അവിടേക്ക് പാഞ്ഞെത്തുകയും അടിയന്തരമായി ട്രെയിന്‍ നിര്‍ത്തിക്കുകയുമായിരുന്നു. മെട്രോ ട്രാക്കില്‍ വീണുകിടന്ന 2000 രൂപയുടെ നോട്ട് സ്വന്തമാക്കാന്‍ ട്രാക്കിലേക്ക് ചാടിയ യുവതി ഒരിക്കലും കരുതികാണില്ല താന്‍ ജീവന്‍വച്ചുള്ള കളിയാണ് നടത്തുന്നതെന്ന്. ട്രാക്കിലേക്ക് യുവതി ചാടിയ തൊട്ടുപിന്നാലെ ഇതേ ട്രാക്കില്‍ മെട്രോ ട്രെയിന്‍ വച്ചു.
ട്രാക്കുകളുടെ ഇടയിലേക്ക് വീണ് ഒതുങ്ങിക്കിടന്ന യുവതി തലനാരിഴയ്ക്ക് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഡല്‍ഹി ദ്വാരക മോര്‍ മെട്രോ സ്‌റ്റേഷനില്‍ ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. യുവതി ട്രാക്കുകളുടെ ഇടയിലേക്ക് കിടന്നതോടെ മെമട്രായുടെ രണ്ട് കോച്ചുകള്‍ അവളുടെ മുകളിലൂടെ കടന്നുപോയി.. ട്രെയിന്‍ കടന്നുപോയതോടെ യുവതിയെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഒടുവില്‍ അധികൃതര്‍ക്ക് മാപ്പ് എഴുതി നല്‍കിയ ശേഷം യുവതി സഹോദരനൊപ്പം വിട്ടയച്ചു.
https://www.facebook.com/Malayalivartha





















