ചികിത്സയിലായിരിക്കെ ആശുപത്രിയില്‍ നിന്നും കാണാതായി... യുവതിയെ കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതിനിടെ രഹനയുടെ മൃതദേഹം കണ്ടെത്തിയത് പുഴയില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍

രഹനയെ കാണാതായതിനെ തുടര്‍ന്ന് കുടുംബം നയാപുര പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണം പുരോഗമിക്കവേയാണ് മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ആശുപത്രിയില്‍ ചികിത്സയിലായിരിക്കെക്കയാണ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. കഴിഞ്ഞ ആഴ്ച കോട്ടയിലെ ആശുപത്രിയില്‍ ചികിത്സ തേടിയ രഹന(18) എന്ന പെണ്‍കുട്ടിയുടെ മൃതദേഹമാണ് ചമ്ബല്‍ പുഴയില്‍ നിന്നും കണ്ടെത്തിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രഹനയെ കാണാതയത്.. പിന്നീടാണ് മൃതദേഹം പുഴയില്‍ കണ്ടത്തിയത്. മുനിസിപ്പാലിറ്റി ജീവനക്കാരാണ് രഹനയുടെ മൃതദേഹം പുഴയില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















