ഇന്ത്യ തന്നെ ശരി ; പാകിസ്ഥാന്‍ പറഞ്ഞത് പച്ചക്കളളം; വ്യോമാക്രമണത്തിന് പിന്നാലെ ഒളിപ്പിച്ചത് 200മൃതദേഹങ്ങള്‍; വന്‍ വെളിപ്പെടുത്തലുമായി പാക് പൗരന്‍

പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്മാരെ പാക് തീവ്രവാദികള്‍ കൂട്ടക്കൊല ചെയ്തതിന് പ്രതികാരമെന്നോണം ഇന്ത്യന്‍ വ്യോമസേന നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ പ്രദേശത്ത് നിന്നും പാകിസ്ഥാന്‍ 200 മൃതദേഹങ്ങള്‍ ഒളിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി പാക് പൗരന്‍ രംഗത്തെത്തി.പാക് അധീന കാശ്മീരിലെ ആക്ടിവിസ്റ്റായ സെന്‍ജെ ഹസ്‌നാന്‍ സെറിംഗ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബലാക്കോട്ട് വ്യോമാക്രമണത്തിന് തെളിവ് ചോദിച്ച കോണ്‍ഗ്രസിന് തിരിച്ചടി. ഭീകര കേന്ദ്രങ്ങളിലെ ഇന്ത്യന്‍ പ്രത്യാക്രമണത്തിന് പിന്നാലെ നിരവധി മൃതദേഹങ്ങള്‍ ബാലകോട്ടില്‍ നിന്ന് പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വയിലേക്ക് മാറ്റിയതായി ഒരു ഉര്‍ദു മാദ്ധ്യമത്തില്‍ റിപ്പോര്‍ട്ട് വന്നിട്ടുണ്ടായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ജെയ്‌ഷെയുടെ മദ്രസ അവിടെയാണുണ്ടായിരുന്നതെന്ന് അവര്‍ സമ്മതിച്ച കാര്യവുമാണ്. ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ 200ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടിരിക്കാമെന്നും അതുകൊണ്ട് ഇന്ത്യയുടെ ബാലകോട്ട് വ്യോമാക്രമണം പൂര്‍ണ വിജയമാണെന്നും സെറിംഗ് വ്യക്തമാക്കി. വ്യോമാക്രമണം നടന്ന സ്ഥലത്തേക്ക് അന്താരാഷ്ട്ര,? പ്രാദേശിക മാദ്ധ്യമങ്ങള്‍ക്ക് പ്രവേശിക്കാന്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ഇന്ത്യ ബോംബിട്ടത് വനത്തിലും കൃഷിയിടങ്ങളിലും ആണെന്നാണ് പാകിസ്ഥാന്‍ ആരോപിക്കുന്നത്. അങ്ങനെയെങ്കില്‍ മാദ്ധ്യമങ്ങളെ സ്വതന്ത്രമായി പരിശോധന നടത്താന്‍ അനുവദിക്കാത്തതിനല്‍ ന്യായീകരണമില്ലെന്നും സെന്‍ജെ സെറിംഗ് പറഞ്ഞു. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങളെ പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥന്‍ ആശ്വസിപ്പിക്കുന്ന വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഭീകരര്‍ക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകുമെന്നും അവര്‍ ശത്രുക്കളോട് പോരാടാന്‍ പാക് സര്‍ക്കാരിനെ സഹായിച്ചവരാണെന്നും സൈനിക ഉദ്യോഗസ്ഥന്‍ വീഡിയോയില്‍ പറയുന്നു. എന്നാല്‍ വീഡിയോ ബാലക്കോട്ട് സംഭവത്തെ തുടര്‍ന്ന് ഉള്ളതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും,പാകിസ്ഥാന്‍ എന്തൊക്കെയോ മറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha





















