ഇതാണ് മോദി; ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശക്തമായ ജനാധിപത്യത്തിന് നാലിന നിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശക്തമായ ജനാധിപത്യത്തിന് നാലിന നിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യം ശക്തമാകണമെങ്കില്‍ എല്ലാ പൗരന്മാരും വോട്ടവകാശം കൃത്യമായി വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. വോട്ടിംഗ് പ്രോത്സാഹിപ്പിക്കാന്‍ പൗരന്മാരെ പ്രചോദിപ്പിക്കാന്‍ അദ്ദേഹം കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോടും അഭ്യര്‍ത്ഥിച്ചു. തിരഞ്ഞെടുപ്പ് എന്നത് വൈര്യാഗ്യത്തിന് കാരണമാകരുതെന്നും അത് ഒരു ഉത്സവമായി കൊണ്ടാടേണ്ടതാണെന്നും തന്റെ സ്വകാര്യ ബ്ലോഗില്‍ അദ്ദേഹം കുറിച്ചു.
ഉയര്‍ന്ന വോട്ടിംഗ് ശതമാനം ശക്തമായ ജനാധിപത്യം പ്രദാനം ചെയ്യുമെന്നും ശക്തമായ ജനാധിപത്യം ഇന്ത്യയെ സുശക്തമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ ബ്ലോഗിലൂടെ അദ്ദേഹം സമ്മതിദായകര്‍ക്ക് മുന്നില്‍ നാല് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചു വോട്ടര്‍ പട്ടികയില്‍ പേര് ഉറപ്പ് വരുത്തുക, വോട്ടര്‍ പട്ടിക കൃത്യമായി പരിശോധിക്കുക, തിരഞ്ഞെടുപ്പ് ദിവസത്തെക്കുറിച്ച് കൃത്യമായ കണക്കുകൂട്ടല്‍ നടത്തുക, മറ്റുള്ളവരെയും വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുക. പ്രധാനമായും യുവ വോട്ടര്‍മാരോടാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. എല്ലാ വോട്ടര്‍മാരും വോട്ടര്‍ പട്ടികയില്‍ തങ്ങളുടെ പേരുകള്‍ കൃത്യമായ സമയത്ത് ചേര്‍ക്കേണ്ടതാണ്. പേരുകള്‍ ചേര്‍ത്തവര്‍ വോട്ടര്‍ പട്ടികയില്‍ അത് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്. പട്ടികയില്‍ പേരില്ലെങ്കില്‍ അത് കൃത്യമായി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുക. നിങ്ങള്‍ താമസസ്ഥലം മാറുകയാണെങ്കില്‍ പുതിയ സ്ഥലത്തെ വോട്ടര്‍ പട്ടികയില്‍ പേര് കൃത്യമായി ഉറപ്പ് വരുത്തുക. അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് തീയ്യതിക്കനുസരിച്ച് തങ്ങളുടെ വേനല്‍ക്കാല പദ്ധതികള്‍ ക്രമീകരിക്കാന്‍ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ദിവസം അവധി ലഭിക്കുന്ന തരത്തില്‍ ജോലി ക്രമീകരിക്കാനും പ്രധാനമന്ത്രി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. ദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ വോട്ട് ചെയ്യാന്‍ വേണ്ട ക്രമീകരണങ്ങള്‍ സ്വയം അനുവര്‍ത്തിക്കാനും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുകയെന്നതും പ്രധാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
'എന്റെ പ്രിയപ്പെട്ട എല്ലാ ഭാരതീയരും തങ്ങളുടെ പങ്കാളിത്തം കൊണ്ട് 2019ലെ പൊതു തിരഞ്ഞെടുപ്പ് ഒരു വന്‍ വിജയമാക്കണം'. അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍, ബിഎസ്പി നേതാവ് മായാവതി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, അര്‍ജെഡി നേതാവ് തേജസ്വി യാദവ്, ഡിഎംകെ നേതാവ് സ്റ്റാലിന്‍ തുടങ്ങിയവരെ പേരെടുത്ത് പറഞ്ഞ് അദ്ദേഹം സംബോധന ചെയ്തു.
മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുള്‍ക്കര്‍, ഗായിക ലതാ മങ്കേഷ്‌കര്‍, നടന്‍ മോഹന്‍ലാല്‍, ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍, റെസ്ലിംഗ് താരം യോഗേശ്വര്‍ ദത്ത്, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, ചലച്ചിത്ര സംവിധായകന്‍ കരണ്‍ ജോഹര്‍ തുടങ്ങിയവരോടും ജനങ്ങളെ തിരഞ്ഞെടുപ്പില്‍ സജീവ പങ്കാളികളായി ക്ഷണിക്കാന്‍ പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വിജയാശംസകള്‍ നേര്‍ന്നു.നമ്മള്‍ വ്യത്യസ്ത ദര്‍ശനങ്ങള്‍ പിന്തുടരുന്നവരായിരിക്കാം, എന്നാല്‍ നമ്മുടെ ലക്ഷ്യമെന്നത് ഒന്ന് തന്നെയാണ്. ഭാരത്തിന്റെ പുരോഗതിയും ശാക്തീകരണവും. അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha





















