സ്കൂൾ സ്റ്റോറൂമിൽ പരിസരം മറന്ന് കെട്ടിപ്പിച്ച് പ്രിൻസിപ്പാളും അധ്യാപികയും; സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ ഇരുവർക്കും കിട്ടിയത് മുട്ടൻ പണി

സ്കൂളിന്റെ സ്റ്റോർ റൂമിൽ ആലിംഗനം ചെയ്തു നിൽക്കുന്ന പ്രിൻസിപ്പാലിന്റെയും അധ്യാപികയുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ കുറ്റാരോപിതർക്കെതിരെ നടപടിയെടുത്ത് അധികൃതർ. ഇരുവരും ആലിംഗനം ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഇരുവർക്കുമെതിരെ നടപടിയെടുക്കാൻ അധികൃതർ നിർബന്ധിതരായത്. കർണാടകയിലെ ശിവമോഗയിലുള്ള മാലൂരു ഗ്രാമത്തിലെ മൊറാര്‍ജി ദേശായി റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം.
സ്കൂൾ പ്രിന്‍സിപ്പലിനെയും ഫിസിക്കല്‍ എജ്യൂക്കേഷന്‍ അധ്യാപികയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്കൂൾ സ്റ്റോർ റൂമിൽ വച്ച് ഇരുവരും പരിസരം മറന്ന് ആലിംഗന ബദ്ധരാകുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ആരോ ജനാല വഴി ദൃശ്യങ്ങൾ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. വീഡിയോ വൈറൽ ആയതോടെയാണ് ഇരുവരെയും പുറത്താക്കാൻ തീരുമാനിച്ചതെന്ന് കര്‍ണാടക റസിഡന്‍ഷ്യല്‍ എജ്യൂക്കേഷൻ ഇന്‍സ്റ്റിറ്റ്യൂഷൻ സൊസൈറ്റി ഭാരവാഹിയായ നന്ദന്‍കുമാര്‍ ജെ വി അറിയിച്ചു.
ഈ സ്കൂളിൽ ഏകദേശം 250 വിദ്യാര്‍ത്ഥികളും 20 സ്റ്റാഫുകളുമാണുള്ളത്. അവർക്ക് എന്ത് സന്ദേശമാണ് ഈ പ്രവർത്തിയിലൂടെ പ്രിന്‍സിപ്പലും അധ്യാപികയും നൽകുന്നത്? ഇത്തരത്തിലുള്ള അസാന്മാര്‍ഗിക പ്രവൃത്തികൾ അംഗീകരിക്കാനാവില്ലെന്ന് ഇരുവരുടെയും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ അധികൃതര്‍ രേഖപ്പെടുത്തി.സംഭവത്തിൽ ജില്ലാ കളക്ടറും ഇടപെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha





















