സർ എന്ന് വിളിക്കല്ലേ ; നിങ്ങൾ രാഹുൽ എന്ന് വിളിക്കൂ ; ഞാൻ സന്തോഷവാനാകുന്നത് അപ്പോഴാണ് ; ചെന്നൈയിലെ കോളേജ് വിദ്യാര്‍ത്ഥിനികളുടെ ആർപ്പുവിളികൾ ഏറ്റുവാങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി

സര്‍ എന്ന് വിളിക്കുന്നതിനു പകരം എന്നെ രാഹുല്‍ എന്ന് വിളിച്ചാൽ മതി അതെന്നെ കൂടുതല്‍ സന്തോഷവാനാക്കുന്നു. ചെന്നൈയിലെ സ്റ്റെല്ല മാരിസ് വിമെന്‍സ് കോളേജിലെത്തിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോളേജിലെ പെണ്‍കുട്ടികള്‍ക്കിടയില്‍ താരമായി.ഇത് കോളേജ് ഹാളില്‍ ആര്‍പ്പുവിളികളോടെയാണ് സ്വീകരിക്കപ്പെട്ടത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ 11-നാണ് രാഹുൽ ഗാന്ധി ചെന്നൈയിലെ സ്റ്റെല്ലാ മാരിസ് കോളേജിലെത്തിയത്. വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകവെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെ രാഹുൽ എന്ന് വിളിക്കാൻ ആവശ്യപ്പെട്ടത്.
തന്നെ സര്‍ എന്ന് വിളിച്ച വിദ്യാര്‍ത്ഥിനിയോട് രാഹുല്‍ വിളിക്കാന്‍ ആവശ്യപ്പെട്ടതോടെ വേദി ആവേശത്തിലാഴ്ന്നു. തന്നോട് കഠിനമായ ചോദ്യങ്ങള്‍ ചോദിക്കാനാണ് വിദ്യാര്‍ത്ഥിനികളോട് രാഹുല്‍ ആവശ്യപ്പെട്ടത്. മൂവായിരത്തിലധികം വിദ്യാര്‍ത്ഥികളോടാണ് രാഹുല്‍ ഗാന്ധി സംവദിച്ചത്.
സംവാദത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി സര്‍ക്കാരിനെയും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു. നോട്ട് നിരോധനത്തെ നിങ്ങള്‍ അനുകൂലിക്കുന്നുണ്ടോ എന്ന് വിദ്യാര്‍ത്ഥികളോട് ചോദിച്ച രാഹുലിന് ഇല്ല എന്ന ഒന്നിച്ചുള്ള മറുപടിയായിരുന്നു സദസില്‍ നിന്നുയര്‍ന്നത്. ഡി.എം.കെ നേതാവ് സ്റ്റാലിന്‍ അടക്കമുള്ള സഖ്യകക്ഷി നേതാക്കള്‍ക്കൊപ്പം ടി ഷര്‍ട്ടും ജീന്‍സുമണിഞ്ഞാണ് രാഹുല്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.
ഇന്ത്യ വിദ്യാഭ്യാസത്തിന് വേണ്ടി ചെലവാക്കുന്നത് വളരെ തുച്ഛമായ കാര്യങ്ങളാണെന്ന് നമുക്ക് ബോധ്യപ്പെട്ടതാണ്. നമ്മുടെ ലക്ഷ്യം ആറ് ശതമാനമാണ്. വിദ്യാഭ്യാസത്തിനായി കൂടുതല്‍ പണം ചെലവാക്കണമെന്നത് മാത്രമല്ല, വിദ്യാഭ്യാസ മേഖലയില്‍ സ്വതന്ത്ര അധികാരവും ആവശ്യമാണ്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നമ്മെ വെല്ലുവിളിക്കാന്‍ പോന്നവയാവണം. എന്നെ അസ്വസ്ഥമാക്കുന്ന ചോദ്യങ്ങള്‍ ചോദിക്കാന്‍ നിങ്ങള്‍ക്കാകണം എന്നാണ് എന്റെ ആഗ്രഹം.
സഹോദരീ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാധ്രയ്ക്കെതിരെ അന്വേഷണം വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് താനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അന്വേഷണം വേണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ''നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. അത് പ്രത്യേകം ചിലര്‍ക്കുവേണ്ടി മാത്രം ഉപയോഗിക്കാനുള്ളതല്ല . വാധ്രയ്ക്കെതിരെ അന്വേഷണം നടത്തൂ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും അന്വേഷണം നടത്തൂ" എന്നും രാഹുല്‍ പറഞ്ഞു.
രാജ്യത്ത് ഭയമില്ലാതെ സന്തോഷത്തോടെ ജീവിക്കാനുള്ള അന്തരീക്ഷമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അധികാരത്തിലെത്തിയാല്‍ വനിതാ സംവരണബില്‍ കോണ്‍ഗ്രസ് പാസാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം , ശരിക്കും തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു സ്നേഹമാണെന്നും പാര്‍ലമെന്റില്‍ വച്ച് മോദിയെ കെട്ടിപ്പിടിച്ച നടപടി ആത്മാര്‍ത്ഥ സ്‌നേഹത്തോടെയായിരുന്നെന്നും സംവാദത്തിനിടെ രാഹുല്‍ പറഞ്ഞു. എന്നാല്‍ തുറന്നവേദിയില്‍ ഇത്രയും വലിയ ജനാവലിക്കു മുന്നില്‍ നിന്ന് മോദി ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോയെന്നും രാഹുല്‍ വിദ്യാര്‍ത്ഥികളോട് ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി റഫാൽ കരാറില്‍ അന്വേഷിക്കപ്പെടുക തന്നെ വേണമെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
ഒരു മിനിട്ട് നേരത്തേക്ക് പോലും റഫാൽ കരാറിനേ കുറിച്ച് വാ തുറന്നിട്ടില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha





















