സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ആറുമാസം ബാക്കിയുള്ളവരെയും സംസ്ഥാന പൊലീസ് മേധാവിയുടെ നിയമനത്തിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി

സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ആറുമാസം ബാക്കിയുള്ളവരെയും സംസ്ഥാന പൊലീസ് മേധാവിയുടെ നിയമനത്തിന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പൊലീസ് പരിഷ്‌കാരവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിമാരുടെ നിയമനത്തിന് നേരത്തേ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവുവരുത്തിയാണ് സുപ്രീംകോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
നിലവിലെ മാര്‍ഗനിര്‍ദേശം മറയാക്കി പല സംസ്ഥാനങ്ങളും അര്‍ഹതയുള്ള ഉദ്യോഗസ്ഥരെ അവഗണിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവിലെ ഭേദഗതി. രണ്ടുവര്‍ഷം സര്‍വിസ് കാലാവധി ശേഷിക്കുന്നവരെ മാത്രമേ പരിഗണിക്കാവൂ എന്നായിരുന്നു മുന്‍ ഉത്തരവ്. ഡി.ജി.പി നിയമനത്തിനുള്ള യൂനിയന്‍ പബ്ലിക് സര്‍വിസ് കമീഷന്റെ ശിപാര്‍ശയും നിയമനത്തിനുള്ള പട്ടിക തയാറാക്കുന്നതും തീര്‍ത്തും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നിലവിലെ ഉത്തരവില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി ഉത്തര്‍പ്രദേശിലെ മുന്‍ ഡി.ജി.പി പ്രകാശ് സിങ്ങാണ് &ിയുെ;സുപ്രീംകോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha





















