ഇനി സിനിമ കണ്ടാസ്വദിച്ച് തീവണ്ടിയാത്രയാകാം... യാത്രക്കാരന് സിനിമ കാണാനുള്ള സൗകര്യം റെയില്‍വേ ഒരുക്കുന്നു

ഇനി സിനിമ കണ്ടാസ്വദിച്ച് തീവണ്ടിയാത്രയാകാം. വൈഫൈ ഹോട്ട്‌സ്‌പോട്ട്‌വഴി യാത്രക്കാരന് മൊബൈല്‍ ഫോണില്‍ സിനിമ കാണാനുള്ള സൗകര്യം റെയില്‍വേ ഒരുക്കുന്നു. ഇതിന്റെ ആദ്യപരീക്ഷണം മുംബൈയിലെ ലോക്കല്‍ തീവണ്ടികളില്‍ ആരംഭിക്കും. ജൂലായ് മാസത്തോടെ സംവിധാനം നിലവില്‍ വരും. തുടര്‍ന്ന് മറ്റുമേഖലകളിലേക്ക് വ്യാപിപ്പിക്കും.
മുംബൈയിലെ ഒട്ടുമിക്ക റെയില്‍വേ സ്‌റ്റേഷനിലും വൈഫൈ സംവിധാനമുണ്ട്. പുതിയ സംവിധാനത്തില്‍ വിനോദ പരിപാടികള്‍ തടസ്സമില്ലാതെ യാത്രക്കാരന് കാണാം. ഇതിനായി നിര്‍മിക്കുന്ന ആപ്പ് മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം. ആപ്പിന്റെ നിര്‍മാണം നടന്നുവരുന്നു.
നാലുമാസത്തിനുള്ളില്‍ മധ്യറെയില്‍വേയുടെ എല്ലാ ലോക്കല്‍ തീവണ്ടികളിലും ഈ സംവിധാനമൊരുക്കും. നിലവില്‍ രാജധാനിപോലുള്ള തീവണ്ടികളില്‍ യാത്രക്കാര്‍ക്ക് സീറ്റിനുമുന്നില്‍ ഘടിപ്പിച്ചിരിക്കുന്ന എല്‍.സി.ഡി. സ്‌ക്രീനില്‍ സ്‌റ്റോര്‍ചെയ്ത സിനിമകളും മറ്റും കാണാനുള്ള സൗകര്യമുണ്ട്.
https://www.facebook.com/Malayalivartha





















