ട്രാക്കിൽ കിടന്ന രണ്ടായിരം രൂപ എടുക്കാനായി എടുത്ത് ചാടി; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവതി

ഡൽഹിയിൽ മെട്രോ റയിൽവേ ട്രാക്കിൽ വീണു കിടന്ന രണ്ടായിരം രൂപയുടെ നോട്ട് എടുകാനായി സ്റ്റേഷനിലെ ട്രാക്കിലേക്ക്എടുത്തു ചാടിയ യുവതി തലനാഴികയ്ക്ക് രക്ഷപ്പെട്ടു. യുവതിയെ കടന്ന് നിരവധി കോച്ചുകൾ പോയെങ്കിലും പരിക്കൊന്നും സംഭവിക്കാതെ യുവതി ട്രാക്കിനിടയിൽ കുരുങ്ങിക്കിടന്നതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യ്തു . ചൊവ്വാഴ്ച പത്തരയോടെയാണ് സംഭവം.
സർവ്വീസ് തടസ്സപ്പെടുത്തിയതിന്റെ പേരിൽ യുവതിയ്ക്കെതിരെ സിഐഎസ്എഫ് നടപടി സ്വീകരിച്ചു . എന്നാൽ ഇവർ മാപ്പ് എഴുതി നൽകിയതിനാല് ഇവരെ വിട്ടയച്ചു. യുവതിയെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദ്വാരക സെക്ടർ 21 മുതൽ ഇലക്ട്രോണിക് സിറ്റി വരെയുള്ള ബ്ലൂ ലൈൻ സർവ്വീസാണ് തടസ്സപ്പെട്ടത്. എങ്കിലും പെട്ടെന്ന് തന്നെ ഗതാഗത തടസ്സം പരിഹരിച്ചതായി അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha





















