രാജ്യം പൊതു തിരഞ്ഞെടുപ്പിലേക്ക് പ്രവേശിച്ചിരിക്കെ, ഏറെ രാഷ്ട്രീയവിവാദമായ റഫാല്‍വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും... ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗബെഞ്ച് പുന:പരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കും

രാജ്യം പൊതു തിരഞ്ഞെടുപ്പിലേക്ക് പ്രവേശിച്ചിരിക്കെ, ഏറെ രാഷ്ട്രീയവിവാദമായ റഫാല്‍വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് പുന:പരിശോധനാഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. റഫാല്‍ രേഖകള്‍ മോഷണം പോയെന്ന മുന്‍നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞ കേന്ദ്രസര്‍ക്കാര്‍, രേഖകളുടെ പകര്‍പ്പാണ് ചോര്‍ന്നതെന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നറഫാല്‍രേഖകള്‍ മോഷണം പോയെന്ന മുന്‍നിലപാടില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ മലക്കംമറിഞ്ഞതിന് പിന്നാലെയാണ് പ്രതിരോധമന്ത്രാലയ സെക്രട്ടറി സഞ്ജയ് മിശ്ര പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ ഇന്നലെ സമര്‍പ്പിച്ചത്. രേഖകള്‍ മോഷണം പോയെന്ന വാദം വന്‍രാഷ്ട്രീയ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. റഫാല്‍ രേഖകളുടെ പകര്‍പ്പാണ് പുറത്തുപോയതെന്നും ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് കേന്ദ്രത്തിന്റെ പുതിയ വാദം.
അതീവരഹസ്യരേഖകള്‍ പകര്‍പ്പെടുത്ത് കടത്തിയത് മോഷണമായി കണക്കാക്കണം. രേഖകളുടെ പകര്‍പ്പ് ചോര്‍ത്തിയതിന് ഹര്‍ജിക്കാരായ അരുണ്‍ ഷൂരിയും പ്രശാന്ത് ഭൂഷണും കുറ്റക്കാരാണെന്നും പ്രതിരോധമന്ത്രാലയം ആരോപിക്കുന്നു. കഴിഞ്ഞമാസം ഇരുപത്തിയെട്ടിന് തുടങ്ങിയ ആഭ്യന്തര അന്വേഷണത്തിന്റെ പുരോഗതിയും കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, രേഖകള്‍ മോഷ്ടിക്കപ്പെട്ടതായാലും കോടതിക്ക് പരിശോധിക്കാമെന്നും അഴിമതിയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിന് ഔദ്യോഗികരഹസ്യനിയമത്തിന്റെ ചിറകിനടിയില്‍ ഒളിക്കാനാകില്ലെന്നുമുളള കോടതിയുടെ നിലപാട് ശ്രദ്ധേയമാണ്.
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് ചോര്‍ത്തപ്പെട്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. രേഖകളുടെ ഫോട്ടോകോപ്പികള്‍ എടുത്ത് പുറത്തേക്ക് കടത്തിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആരോപണം. ഇത് മോഷണത്തിന് തുല്യമാണെന്നും ഇതിലൂടെ രാജ്യസുരക്ഷയാണ് തുലാസ്സിലായിരിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു. കേസില്‍ അന്വേഷണം വേണ്ടെന്ന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം.
''റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രിയുടെ നോട്ട് അടക്കമുള്ള ഫയല്‍ മോഷ്ടിച്ച് കടത്തിയതിലൂടെ ശത്രുവിന് പോലും രഹസ്യരേഖകള്‍ കിട്ടുമെന്ന സ്ഥിതി വന്നിരിക്കുകയാണ്. ഇതിലൂടെ രാജ്യസുരക്ഷയാണ് ഭീഷണിയിലായിരിക്കുന്നത്. രാജ്യത്തിന് ഒരു യുദ്ധത്തെ നേരിടാനുള്ള കഴിവ് എത്രയുണ്ടെന്ന വിവരങ്ങളടക്കമാണ് കടത്തിയിരിക്കുന്നത്. ഇത് രാജ്യത്തെ പ്രതിസന്ധിയിലാക്കുന്നതാണ്.'' സത്യവാങ്മൂലത്തില്‍ പറയുന്നു.
''രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ ഒരിക്കലും പരസ്യമായ പുനഃപരിശോധനാഹര്‍ജിക്കൊപ്പം നല്‍കരുതായിരുന്നു. ഇതോടെ ഈ രേഖകള്‍ എല്ലാവര്‍ക്കും ലഭിക്കുന്ന സ്ഥിതിയാണ്. മാത്രമല്ല, രഹസ്യരേഖകള്‍ ഫോട്ടോകോപ്പിയെടുത്ത് കടത്തുന്നത് മോഷണത്തിന് തുല്യമാണ്. ഇത് ഗുരുതരമായ കുറ്റകൃത്യമാണ്.'' സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു.
നേരത്തേ റഫാല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന് എജി സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്താവന വിവാദമായതോടെ എജി മലക്കം മറിഞ്ഞു. മോഷ്ടിക്കപ്പെട്ടെന്നല്ല പറഞ്ഞതെന്നും, ഫോട്ടോകോപ്പിയെടുത്ത് കടത്തിയെന്നാണ് താനുദ്ദേശിച്ചതെന്നും എജി പിന്നീട് പറഞ്ഞു.
റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടെന്നാണ് മാര്‍ച്ച് ആറിന് കേന്ദ്രസര്‍ക്കാരിന് വേണ്ടി എജി കെ കെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. ദ് ഹിന്ദു ദിനപത്രത്തില്‍ ചീഫ് എഡിറ്റര്‍ എന്‍ റാം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത മോഷ്ടിച്ച രേഖ അടിസ്ഥാനപ്പെടുത്തിയാണ്. ഔദ്യോഗിക രഹസ്യ നിയമ (ഛളളശരശമഹ ടലരൃലെേ അര)േ പ്രകാരം ഇത് കുറ്റകരമാണെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ കേസെടുക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും കെ കെ വേണുഗോപാല്‍ പറഞ്ഞു.
പ്രതിരോധമന്ത്രാലയത്തില്‍ തന്നെയുള്ള ചിലര്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നും എജി കോടതിയെ അറിയിച്ചു. മാത്രമല്ല, പ്രതിരോധമന്ത്രിയുടെ മറുപടിക്കുറിപ്പില്ലാതെ തെറ്റിദ്ധരിപ്പിക്കും വിധം പകുതി മാത്രമാണ് പത്രത്തില്‍ വന്നത്. ഇതും കുറ്റകരമാണ്. എന്നും കെ കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ രൂക്ഷമായ വിമര്‍ശനമാണ് ഇക്കാര്യത്തില്‍ കോടതിയില്‍ നിന്ന് എജിയ്ക്ക് കേള്‍ക്കേണ്ടി വന്നത്. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ ഔദ്യോഗിക രഹസ്യനിയമത്തിന്റെ പേരില്‍ രക്ഷപ്പെടാനാകില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.
ഇതിന്റെ പേരില്‍ പ്രതിപക്ഷം പ്രധാനമന്ത്രിക്കും ബിജെപിക്കും എതിരെ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കേസില്‍ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെടുകയും ചെയ്തു.
കേസ് ഇനി ഈ മാസം 14ന് പരിഗണിക്കാനിരിക്കെയാണ് അറ്റോര്‍ണി ജനറല്‍ നിലപാട് തിരുത്തുന്നത്. സാങ്കേതികമായ വാദമുന്നയിച്ചാണ് രേഖകള്‍ മോഷണം പോയിട്ടില്ലെന്നും ഉദ്ദേശിച്ചത് ഫോട്ടോകോപ്പി പുറത്തു പോയെന്നുമാണെന്ന് എജി പറയുന്നത്.
"
https://www.facebook.com/Malayalivartha





















