ഭർത്താവിനെ ശ്രദ്ധിക്കാതെ സീരിയൽ കണ്ടിരുന്നു... മറ്റൊന്നും ചിന്തിച്ചില്ല കലി മൂത്ത ഭര്‍ത്താവ് ഭാര്യയുടെ വിരല്‍ ഒടിച്ചു; സംഭവത്തില്‍ ആസിഫിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു

രാവിലെ പാല്‍ വാങ്ങി വരാന്‍ ആസിഫിന്റെ ഭാര്യ മകനോട് പറഞ്ഞിരുന്നു. എന്നാല്‍ മകന്‍ കൊണ്ടു വന്ന പാല്‍ പാക്കറ്റ് പൊട്ടിയതായി കണ്ടു. ഇതിനെ ചൊല്ലി മകനെ യുവതി വഴക്ക് പറയുകയും ഈ വഴക്ക് യുവതിയും ആസിഫും തമ്മിലുള്ള വഴക്കായി മാറുകയും ചെയ്തു. തുടര്‍ന്ന് ആസിഫ് ജോലിക്ക് പോയി. വൈകിട്ട് ജോലി കഴിഞ്ഞെത്തിയ ആസിഫിനോട് രാവിലത്തെ വഴക്കിന്റെ പരിഭവത്തില്‍ ഭാര്യ സംസാരിക്കാന്‍ തയ്യാറായില്ല. ഭാര്യയോട് പല തവണ സംസാരിക്കാന്‍ ശ്രമിച്ചിട്ടും ഗൗനിക്കാതെ മൊബൈലില്‍ സീരിയല്‍ കണ്ട് ഇരുന്നതിനാല്‍ ആസിഫിന് ദേഷ്യം വന്നു. തന്നെ ശ്രദ്ധിക്കാതെ ഫോണില്‍ പാകിസ്താന്‍ സിരീയല്‍ ഭാര്യ കണ്ടതില്‍ ദേഷ്യം പിടിച്ചാണ് ഭര്‍ത്താവ് വിരല്‍ ഒടിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവ ദിവസം രാവിലെ ദമ്ബതികള്‍ വഴക്കിട്ടതായും പോലീസ് പറയുന്നുണ്ട്.
പ്രകോപിതനായ ആസിഫ് കത്തിയുമായി വന്ന് ഭാര്യയെ ആക്രമിച്ചു. ഈ ആക്രമണത്തിനിടയിലാണ് ഭാര്യയുടെ വലതുകൈയിലെ തള്ളവിരല്‍ വിരല്‍ ഒടിഞ്ഞത്. സംഭവത്തില്‍ ആസിഫിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയുടെ വിരല്‍ ഒടിച്ചു. പൂനെ സ്വദേശിയും വ്യവസായിയുമായ ആസിഫ് സത്താര്‍ നയാബ് (40) ആണ് തന്റെ ഭാര്യയുടെ വിരല്‍ ഒടിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha





















