ഭര്‍ത്തൃമാതാവിന്റെ മരണത്തില്‍ ദു:ഖിതയായ മരുമകള്‍ ജീവനൊടുക്കിയതല്ല, ആ സത്യം ഇങ്ങനെ...!

മഹാരാഷ്ട്രയില്‍ ശുഭാംഗി ലോഖണ്ഡെ(35) എന്ന വീട്ടമ്മ മരിച്ചപ്പോള്‍ ഭര്‍തൃമാതാവിന്റെ മരണത്തില്‍ ദു:ഖിതയായ മരുമകള്‍ രണ്ടാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കിയെന്നായിരുന്നു, മാധ്യമങ്ങളിലൂടെ ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍, ഈ സാധ്യതയില്‍ സംശയം തോന്നിയ പോലീസ്, ഭര്‍ത്താവ് സന്ദീപിനെ ചോദ്യം ചെയ്തപ്പോള്‍ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
അമ്മ മരിച്ച ശനിയാഴ്ച, ശുഭാംഗി പതിവിലും സന്തോഷവതിയായിരുന്നു.
ഉള്ളിലെ വികാരം മുഴുവന്‍ അവരുടെ മുഖത്ത് പ്രകടമായിരുന്നു. ഈ പെരുമാറ്റം സന്ദീപിനെ കോപാകുലനാക്കി.
തന്റെ അമ്മ മരിച്ചതില്‍ ഭാര്യയ്ക്ക് സന്തോഷിമാണെന്ന തോന്നല്‍ ഉണ്ടായതിനാല്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു.
വീടിന്റെ രണ്ടാം നിലയില്‍ നിന്നും തള്ളിയിട്ടാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. പോലീസിനോട് പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















