ആദ്യം മസൂദ് അസറിനെ വിട്ടുതരൂ പിന്നെ ബാക്കി ; ബാലാകോട്ടിലെ തീവ്രവാദകേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാക്കിസ്ഥാൻ പ്രത്യാക്രമണം നടത്തിയതിനെ അപലപിച്ച് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്

ബാലാകോട്ടിലെ തീവ്രവാദകേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാക്കിസ്ഥാൻ പ്രത്യാക്രമണം നടത്തിയതിനെ അപലപിച്ച് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്. മോദി സർക്കാരിന്റെ വിദേശ നയങ്ങൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു സുഷമ സ്വരാജ്.
ജെയ്‌ഷെ മുഹമ്മദിനു വേണ്ടി പാകിസ്താൻ സൈന്യം ഇന്ത്യയെ എന്തിന് ആക്രമിക്കണം. ജെയ്‌ഷെ മുഹമ്മദിനെ സ്വന്തം മണ്ണിൽ വെച്ചുപൊറുപ്പിക്കുക മാത്രമല്ല നിങ്ങൾ ചെയ്യുന്നത്. പകരം അവർക്ക് ഫണ്ട്‌ചെയ്യുകയാണ്. എന്നിട്ട് അവരുടെ ഇരയാകുന്ന രാജ്യം തിരിച്ചടിക്കുമ്പോൾ നിങ്ങൾ തീവ്രവാദ ഗ്രൂപ്പുകൾക്ക് വേണ്ടി വീണ്ടും അക്രമം നടത്തുന്നു. ഇമ്രാനഖാന് ഇതിനു മാത്രം ഉദാരവാനും രാജ്യതന്ത്രജ്ഞനുമാണൈങ്കിൽ ആദ്യം മസൂദ് അന്‌സറിനെ വിട്ടു തരട്ടെസുഷമ സ്വരാജ് പറഞ്ഞു. പാകിസ്താനുമായി ഒരു ചർച്ചയ്ക്കുള്ള സാധ്യതയെ കുറിച്ച് മാധ്യമ പ്രവർത്തകർ സൂചിപ്പിച്ചപ്പോൾ പാകിസ്താൻ ആദ്യം അവരുടെ മണ്ണില്‍ തീവ്രവാദത്തിനെതിരേ നടപടിയെടുക്കട്ടെയാന്നിയിരുന്നു അവരുടെ മറുപടി.
ഉഭയകക്ഷി ബന്ധത്തെ വീണ്ടുവീണ്ടും താറുമാറാക്കുന്ന ഐഎസ്‌ഐയെയും അതിന്റെ സൈന്യത്തെയും പാകിസ്താൻ നിയന്ത്രിക്കേണ്ടതുണ്ട്. ചർച്ചയും തീവ്രവാദവും ഒരുമിച്ച് കൊണ്ടുപോകാനാവില്ലെന്നും സുഷമ സ്വരാജ് അടിവരയിട്ട് സംസാരിച്ചു. തീവ്രവാദത്തെ കുറിച്ച് ഇനിയും ചരച്ചകൾ ആവശ്യമില്ല. ഞങ്ങളക്ക് നടപടിയാണ് ആവശ്യം. ചര്ച്ചയും തീവ്രവാദവും ഒരുമിച്ച് കൊണ്ടുപോകാനാവില്ല. ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ കൂട്ടായ്മയായ ഒ.ഐ.സിയിലേക്കുള്ള ക്ഷണത്തെ കുറിച്ചുംസുഷമ സ്വരാജ് സംസാരിച്ചു.
1969ല്ഒഐസിയുടെ സമ്മേളനത്തിൽ എത്തിയിട്ടുംപാകിസ്താന്റെ എതിർപ്പിനെ തുടർന്ന് ഇന്ത്യയ്ക്ക് പങ്കെടുക്കാനായിരുന്നില്ല. അവസരം നിഷേധിക്കപ്പെട്ട ഇന്ത്യ അവിടെ അപമാനിക്കപ്പെട്ടു. എന്നാല്50 വർഷത്തിനു ശേഷം ഇന്ത്യ വിശിഷ്ടാതിഥിയായി ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. അവിടെ പാകിസ്താന്റെ കസേര ഒഴിഞ്ഞു കിടന്നുസുഷമ സ്വരാജ് കൂട്ടിച്ചേർത്തു. രാജ്യതാത്പര്യം, വസുധൈവ കുടുംബകംഎന്ന രണ്ട് സിദ്ധാന്തങ്ങളിലൂന്നിയാണ് വിദേശ പര്യടനം നടത്തുന്നത്. ഇത്രയധികം യാത്രകൾ ചെയ്യുന്നതെന്തിനെന്ന് പലയാളുകളും ചോദിക്കാറുണ്ട്. വെറുമൊരു രസത്തിനു വേണ്ടിയല്ല ഞങ്ങള്‌യാത്ര ചെയ്യുന്നത്. മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനാണ് ഞങ്ങള്‌യാത്ര ചെയ്യുന്നത്. ഇത്തരത്തില്മറ്റ് രാജ്യങ്ങളുമായുള്ള മെച്ചപ്പെട്ട ബന്ധങ്ങള്കാരണമാണ്‌യെമനില്‌നിന്ന് 7000 പേരെ രക്ഷിച്ചെടുക്കാനായത് സുഷമ സ്വരാജ് പറഞ്ഞു.
https://www.facebook.com/Malayalivartha





















