ചൈനയുടെ തലയില്‍ കയറി വെടിവയ്ക്കണം ; മസൂദ് അസര്‍ വിഷയം പഠിക്കാന്‍ സമയം വേണമെന്ന് ചൈന; ഇന്ത്യയോട് കളി വേണ്ടയെന്ന് സോഷ്യല്‍ മീഡിയ

മസൂദ് അസര്‍ വിഷയം പഠിക്കാന്‍ സമയം വേണമെന്ന് ചൈന പറയുമ്പോള്‍ ഇതില്‍ കുറഞ്ഞതൊന്നും ചൈനയോട് പറയാനില്ലെന്ന് സോഷ്യല്‍ മീഡിയ. ചൈനയുടെ നിലപാടില്‍ വലിയ പ്രതിഷേധമാണ് ഇന്ത്യയിലെ സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്. യുവാക്കളുടെ വലിയ പ്രതിഷേധമാണ് ഇരമ്പുന്നത്. മസൂദ് അസര്‍ വിഷയം പഠിക്കാന്‍ സമയം വേണമെന്ന് ചൈന ഇപ്പോഴും ആവശ്യപ്പെടുന്നത്.
മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യന്‍ നീക്കം തടഞ്ഞതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം. തങ്ങളുടെ നിലപാട് യുഎന്‍ ചട്ടങ്ങള്‍ക്ക് അനുസൃതമാണെന്നും ഇന്ത്യയുമായുള്ളത് ആത്മാര്‍ത്ഥമായ ബന്ധമാണെന്നുമാണ് ചൈനയുടെ പ്രതികരണം. യുഎന്‍ രക്ഷാസമിതിയില്‍ അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും ഉന്നയിച്ച ആവശ്യമാണ് ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് തള്ളിപ്പോയത്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ ഇതിന് മുമ്പ് മൂന്നു തവണ എതിര്‍ത്തിട്ടുള്ള ചൈന, ഇത്തവണയും നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. മസൂദിനെ കരിമ്പട്ടികയില്‍പെടുത്താന്‍ പാകിസ്ഥാന് താല്‍പര്യമില്ലെന്നാണ് ഒരിക്കല്‍ കൂടി ചൈന വിശദീകരിച്ചത്. പുല്‍വാമ ആക്രമണത്തിന് പിന്നാലെ മസൂദ് അസറിനെ കുരുക്കാനുള്ള ഇന്ത്യന്‍ നീക്കമാണ് ഇതോടെ വൃഥാവിലായത്. നടപടി നിരാശാജനകമാണെന്ന് പ്രതികരിച്ച ഇന്ത്യ, സമ്മര്‍ദ്ദ നീക്കങ്ങളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. പ്രമേയത്തിന്മേല്‍ നിലപാട് അറിയിക്കാന്‍ രക്ഷാസമിതിയിലെ അംഗരാജ്യങ്ങള്‍ക്ക് യു.എന്‍. പത്തുദിവസത്തെ സമയം അനുവദിച്ചിരുന്നു. ഇത് അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ചൈന നിലപാട് വ്യക്തമാക്കിയത്. 15 അംഗങ്ങളുള്ള സുരക്ഷാസമിതിയില്‍ വീറ്റോ അധികാരം പ്രയോജനപ്പെടുത്തിയാണ് അസറിനെതിരായ നീക്കം ചൈന ചെറുത്തത്.
https://www.facebook.com/Malayalivartha





















