ബി ജെ പിയോട് കളി വേണ്ട പണി കിട്ടും ; തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിങ് കമാണ്ടർ അഭിനന്ദൻ വർത്തമാന്റെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള പോസ്റ്റുകൾ നീക്കം ചെയ്യാൻ ഫെയിസ്ബുക്കിനോട് തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിങ് കമാണ്ടർ അഭിനന്ദൻ വർത്തമാന്റെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള പോസ്റ്റുകൾ നീക്കം ചെയ്യാൻ ഫെയിസ്ബുക്കിനോട് തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു. ഡൽഹിയിലെ ബി.ജെ.പി. എം.എൽ .എ. ഒ.പി ശർമ്മ ഷെയർ ചെയ്ത ചിത്രങ്ങൾ നീക്കം ചെയ്യാനാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചിരിക്കുന്നത്. ചിത്രത്തിൽ ഡൽഹി വിശ്വാസ് നഗർ ബി.ജെ.പി. എം.എൽ.എ. മാർച്ച് ഒന്നിനാണ് വിങ് കമാന്ഡർ അഭിനന്ദൻ വര്ത്തമന്, പ്രധാനമന്ത്രി നരേന്ദ്രമോദി, ബി ജെ പി ദേശീയ അധ്യക്ഷന് അമിത് ഷാ എന്നിവരോടൊപ്പമുള്ള ചിത്രം ഫെയിസ്ബുക്കിലൂടെ ഷെയർ ചെയ്തത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സൈനിക നടപടിയെ ഉപയോഗിക്കാന് പാടില്ലെന്ന നിര്‌ദേശം വന്നതിന് തൊട്ടുപിന്നാലെയാണ് എം.എല്.എ പോസ്റ്റിട്ടത്. അതേ സമയം തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായതിനുശേഷം പെരുമാറ്റച്ചട്ടം നിലവില് വന്ന സാഹചര്യത്തില് സാമൂഹികമാധ്യമങ്ങളിലും ബാധകമാവുകയും ഇത്തരത്തിലുള്ള പ്രചരണങ്ങള് പെരുമാറ്റച്ചട്ട ലംഘനമാവുകയും ചെയ്യും.
രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടതിനെ തുടര്ന്ന് സാമൂഹികമാധ്യമങ്ങളായ ഫെയിസ്ബുക്കിലും ട്വിറ്ററിലും ഇത്തരം ചിത്രങ്ങള് നീക്കം ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് സംബന്ധമായ വിവരങ്ങൾ ഫിൽറ്റർ ചെയ്തതിന് ശേഷം മാത്രം ഉപയോഗിക്കാനും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha





















