പാക്കിസ്ഥാനെതിരെ പാക്കിസ്ഥാനികള്‍ രംഗത്ത്; പാകിസ്ഥാന്‍ സര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്ന രൂക്ഷ വിമര്‍ശനവുമായി ബിലാവല്‍ ഭൂട്ടോ അടക്കമുള്ളവര്‍ രംഗത്ത്

പാകിസ്ഥാന്‍ സര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്ന രൂക്ഷ വിമര്‍ശനവുമായി ബിലാവല്‍ ഭൂട്ടോ അടക്കമുള്ളവര്‍ രംഗത്ത് വന്നു. പാകിസ്ഥാന്‍ തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന കടുത്ത വിമര്‍ശനവുമായാണ് ബിലാവല്‍ ഭൂട്ടോ സര്‍ദാരി വന്നിരിക്കുന്നത്. പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടേയും മുന്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടേയും മകനാണ് ബിലാവല്‍ ഭൂട്ടോ സര്‍ദാരി. തന്റെ അച്ഛനേയും അമ്മയേയും ശിക്ഷിച്ച പാക് സര്‍ക്കാര്‍, പാകിസ്ഥാന്‍ താവളമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ വിദേശ രാജ്യത്ത് ആക്രമണങ്ങള്‍ അഴിച്ച് വിടുന്ന സംഘങ്ങള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. മൂന്ന് തവണ രാജ്യം തിരഞ്ഞെടുത്ത പ്രധാനമന്ത്രിയെ സര്‍ക്കാര്‍ ജയിലിലിട്ടു. അതേസമയം നിരോധിത സംഘടനകള്‍ രാജ്യത്തിനകത്തും പുറത്തുമായി നിരന്തരം ആക്രമണങ്ങള്‍ നടത്തുകയാണ്. ഇതെന്തൊരു വിരോധാഭാസമാണെന്നും ബിലാവല്‍ കുറ്റപ്പെടുത്തി.
ഇമ്രാന്‍ ഖാന്റെ തെഹ്‌രിക് ഇന്‍സാഫ് പാര്‍ട്ടിയിലെ മൂന്ന് മന്ത്രിമാര്‍ക്കെങ്കിലും നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നും ബിലാവല്‍ ആരോപിച്ചു. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനും പ്രതിപക്ഷ നേതാവും കൂടിയാണ് അദ്ദേഹം.
നേരത്തെ പാക് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധനെ വിട്ടയക്കണമെന്ന് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് മുന്‍ പാക് പ്രസിഡന്‍ഡ് സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ കൊച്ചുമകളായ പാക് എഴുത്തുകാരി ഫാത്തിമ ഭൂട്ടോ വന്നിരുന്നു. ഒരു ജീവിതകാലം മുഴുവന്‍ നമ്മള്‍ യുദ്ധത്തിനായി മാറ്റി വച്ചു. എനിക്ക് പാക് സൈന്യം മരിക്കുന്നത് കാണേണ്ട. ഇന്ത്യന്‍ സൈന്യം മരിക്കുന്നതും എനിക്ക് കാണേണ്ട. നമ്മള്‍ അനാഥരുടെ ഉപഭൂഖണ്ഡമാകരുത്'' എന്നും ഫാത്തിമ പറഞ്ഞു. ''എന്റെ തലമുറ സംസാരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനായി പോരാടിയവരാണ്. സമാധാനത്തിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ ഞങ്ങള്‍ക്ക് മടിയില്ല.... സൈനിക സ്വേഛാധിപത്യവും ഭീകരവാധവുമടക്കമുള്ള നീണ്ട നാളത്തെ ചരിത്രം എന്റെ തലമുറയ്ക്ക് ഉണ്ടാക്കിയ അനിശ്ചിതത്വം യുദ്ധത്തോടുള്ള ആസക്തി ഇല്ലാത്തവരും സഹിഷ്ണുതയുള്ളവരുമാക്കി... ഒരിക്കലും അയല്‍ രാജ്യത്തോട് സമാധാനപരമായി എന്റെ രാജ്യം ഇടപെടുന്നത് കണ്ടിട്ടില്ല. ആദ്യമായാണ് രണ്ട് ആണവ രാജ്യങ്ങള്‍ തമ്മില്‍ ട്വിറ്ററിലൂടെ യുദ്ധം ചെയ്യുന്നത് കാണുന്നത്'' ഫാത്തിമ ഭൂട്ടോ വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















