എംപി ഫണ്ടിൽനിന്ന് ടെണ്ടർ നൽകാതെ ആറുകോടി രൂപയുടെ അനുമതി; കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരേ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരേ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. എംപി ഫണ്ട് വിനിയോഗത്തിൽ സ്മൃതി വൻ ക്രമക്കേട് നടത്തിയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജേവാല ആരോപിച്ചു.
എംപി ഫണ്ടിൽനിന്ന് ടെണ്ടർ നൽകാതെ ആറുകോടി രൂപയുടെ പദ്ധതികൾക്കാണ് അനുമതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ടുണ്ടെന്നും സുർജേവാല പറഞ്ഞു. സ്മൃതി ഇറാനിക്കെതിരേ അഴിമതി നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്നും അവരെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും സുർജേവാല ആവശ്യപ്പെട്ടു.
അതേസമയം ഹരിയാനയില്‍ നടത്തിയ ഭൂമി ഇടപാടില്‍ ഗാന്ധി കുടുംബത്തിന് നേരിട്ട് പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം സ്മൃതി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമൃതിക്കെതിരേ ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha





















