ഞാനൊക്കെ മരിച്ചാല്‍ രാഹുല്‍ ഗാന്ധി കാണാന്‍ വരുവോടാ?....കൂട്ടുകാരോട് കളിയായി ചോദിച്ചതാണെങ്കിലും പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിൻറെ വീട്ടിൽ ഒടുവിൽ രാഹുലെത്തി

രാഹുല്‍ ഗാന്ധിയെ ഏറെ ഇഷ്ടപ്പെട്ടിരുന്നു കൃപേഷ്. ഞാനൊക്കെ മരിച്ചാല്‍ രാഹുല്‍ ഗാന്ധി കാണാന്‍ വരുവോടാ? എന്ന് കൃപേഷ് കൂട്ടുകാരോട് കളിയായി ചോദിച്ചിരുന്നു. സിപിഎമ്മിന്റെ കൊലപാതക ഭീഷണി സമുഹ മാധ്യമങ്ങളിലൂടെ വന്ന കാര്യം കൂട്ടുകാരുമായി ചര്‍ച്ച ചെയ്യുന്നതിനിടെയാണ് കൃപേഷ് ഇത് ചോദിച്ചത്. രാഹുല്‍ കൃപേഷിന്റെ വീട്ടിലേയ്‌ക്കെത്തിയപ്പോള്‍ സ്വാഗത ഫ്ളെക്‌സില്‍ ഈ വാചകമായിരുന്നു വെച്ചിരുന്നത്.
പെരിയയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനു നീതി ഉറപ്പാക്കുമെന്നു രാഹുല്‍ ഗാന്ധി പറ്ഞ്ു. കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഇതു ദുഃഖിക്കുന്ന കുടുംബത്തിനുള്ള എന്റെ വാഗ്ദാനമാണ്. നീതി ഉറപ്പാക്കും. ഇതു ചെയ്തവരോടും പറയാനും ഇതേയുള്ളൂ' - രാഹുല്‍ പറഞ്ഞു. ശരത്ലാലിന്റെ വീട്ടിലും രാഹുല്‍ സന്ദര്‍ശനം നടത്തി. പെരിയയിലെ കേന്ദ്ര സര്‍വകലാശാല ക്യാംപസില്‍ ഹെലിക്കോപ്റ്ററിലിറങ്ങിയ രാഹുല്‍ കൃപേഷിന്റെ വീടാണ് ആദ്യം സന്ദര്‍ശിച്ചത്. കൃപേഷിന്റെ കുടുംബത്തിന് ഹൈബി ഈഡന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള 'തണലിന്റെ' കീഴില്‍ നിര്‍മിക്കുന്ന വീടും രാഹുല്‍ സന്ദര്‍ശിച്ചു. വൈകിട്ട് കോഴിക്കോട് മഹാറാലിയിലും രാഹുല്‍ പ്രസംഗിക്കും.
ഉച്ചയ്ക്കുമുന്‍പായി തൃശൂരിലെ തൃപ്രയാറില്‍ ദേശീയ മല്‍സ്യ തൊഴിലാളി പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തും രാഹുല്‍ സംസാരിച്ചു. ഓഖി, വെള്ളപ്പൊക്കം പോലുള്ള ദേശീയദുരന്തങ്ങളുടെ സമയത്ത്, രാജ്യത്തെ രക്ഷിക്കാനെത്തിയ മല്‍സ്യത്തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കാന്‍ രാജ്യത്തിനു പറ്റിയില്ലെന്നും ഇതു വീണ്ടും സംഭവിക്കാതിരിക്കാനായി കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മല്‍സ്യത്തൊഴിലാളി മന്ത്രാലയം ഡല്‍ഹിയില്‍ സ്ഥാപിച്ച് അവരുടെ ശബ്ദം പാര്‍ലമെന്റില്‍ ഉയര്‍ത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മോദിയുടെ വിപണനത്തിനായി 15 കോടീശ്വരന്മാരാണ് രംഗത്തുള്ളത്. ഇപ്പോള്‍ നടക്കുന്ന വലിയ മാധ്യമപ്രചാരണങ്ങള്‍ക്ക് അവരാണ് പണം നല്‍കുന്നത്. ഇവര്‍ക്കുവേണ്ടിയാണ് മോദി നില്‍ക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മല്‍സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ടി.എന്‍. പ്രതാപന്‍ അധ്യക്ഷത വഹിച്ചു.
തൃശൂരിലെ ചടങ്ങില്‍ പങ്കെടുത്തതിനു ശേഷം രാഹുല്‍ ഗാന്ധി കണ്ണൂരിലെത്തി. ഉച്ചയ്ക്ക് 12.50നാണ് രാഹുല്‍ ഹെലികോപ്റ്ററില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, കെ.സി. വേണുഗോപാല്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, സതീശന്‍ പാച്ചേനി, കെ.സുധാകരന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എസ്.പി. ഷുഹൈബിന്റെ കുടുംബാംഗങ്ങളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി. വിമാനത്താവളത്തിലെ വിഐപി ലോഞ്ചിലായിരുന്നു കൂടിക്കാഴ്ച. 20 മിനിറ്റോളം ഷുഹൈബിന്റെ മാതാപിതാക്കളുമായും രാഹുല്‍ സംസാരിച്ചു. കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാരുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം നടത്തുമെന്നു രാഹുല്‍ ഉറപ്പുനല്‍കിയതായി ഷുഹൈബിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha





















