മുംബെയില്‍ ഓവര്‍ ബ്രിഡ്ജ് നടപ്പാത തകര്‍ന്ന് അഞ്ച് മരണം; 28 പേര്‍ക്ക് പരിക്ക്

മുംബൈ ഓവര്‍ ബ്രിഡ്ജ് നടപ്പാത തകര്‍ന്നു വീണ് സംഭവത്തില്‍ അഞ്ച് പേര്‍ മരിച്ചു. 28 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞു. അപൂര്‍വ്വ പ്രഭു, രഞ്ജന താമ്‌ബെ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. രണ്ടുപേരും ജിടി ആശുപത്രിയിലെ നഴ്‌സുമാരാണ്. ഡ്യൂട്ടിക്ക് പോവുകയായിരുന്നു ഇരുവരും. ചത്രപതി ശിവജി മഹാരാജ് ടെര്‍മിനലും ബിടി ലെയ്‌നും ബന്ധിപ്പിക്കുന്ന ഓവര്‍ ബ്രിഡ്ജാണ് തകര്‍ന്നു വീണത്.
വൈകിട്ട് ഏഴരയോടെയായിരുന്നു പാലം തകര്‍ന്നു വീണതെന്നാണ് പൊലീസ് പറയുന്നത്. ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാമതാണ് മുംബൈയില്‍ പാലം തകര്‍ന്നു വീഴുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം അന്ധേരിയിലെ ജികെ ഗോഘലെ ഓവര്‍ ബ്രിഡ്ജും തകര്‍ന്നു വീണിരുന്നു. രണ്ട് പേരാണ് അന്ന് മരിച്ചത്.ബ്രിഹാമുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന് കീഴില്‍ വരുന്നതാണ് പാലം. ദിവസങ്ങള്‍ക്ക് മുമ്ബാണ് പാലത്തിന്റെ സുരക്ഷ പരിശോധിച്ചത്.
https://www.facebook.com/Malayalivartha





















