ഇന്ത്യയുടെ ടാങ്ക് വേധ മിസൈലിന്റെ പരീക്ഷണം വിജയകരം

ഇന്ത്യ തദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. രാജസ്ഥാന്‍ മരുഭൂമിയില്‍ വ്യാഴാഴ്ച നടത്തിയ രണ്ടാം പരീക്ഷണമാണ് വിജയിച്ചത്. ബുധനാഴ്ച നടത്തിയ ആദ്യ പരീക്ഷണവും വിജയമായിരുന്നു.
ഡിആര്‍ഡിഒ നിര്‍മിച്ച മനുഷ്യ നിയന്ത്രിത ടാങ്ക് വേധ മിസൈല്‍ സൈനികര്‍ക്ക് എടുത്തു കൊണ്ട് പോയി ഉപയോഗിക്കാന്‍ സാധിക്കും. ശത്രു സേനയുടെ ടാങ്കുകള്‍ക്ക് നേരെ സൈന്യത്തിന് അനായാസമായി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് മിസൈലിന്റെ രൂപകല്‍പ്പന.
https://www.facebook.com/Malayalivartha





















