മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് റെയില്‍വേ സ്‌റ്റേഷനു സമീപം നടപ്പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി

മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് (സിഎസ്എംടി) റെയില്‍വേ സ്‌റ്റേഷനു സമീപം നടപ്പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. മരിച്ചവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. അപകടത്തില്‍ 33 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ദേശീയ ദുരന്ത നിവാരണ സേനയടക്കം സംഭവസ്ഥല ത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. സിഎസ്ടി റെയില്‍വേ സ്‌റ്റേഷനെയും ആസാദ് മൈതാന്‍ പോലീസ് സ്‌റ്റേഷനെയും ബന്ധിപ്പിക്കുന്ന നടപ്പാലമാണ് വ്യാഴാഴ്ച രാത്രി ഏഴരയോടെ തകര്‍ന്നത്.
തകര്‍ന്നു വീണ നടപ്പാലം കസബ് പാലം എന്നും അറിയപ്പെടുന്നു. 2008ലെ മുംബൈ ഭീകരാക്രമണസമയത്ത് അജ്മല്‍ കസബ് ഈ പാലത്തിലൂടെ കടന്നുപോയിരു ന്നതിനാലാണ് ഈ പേര് വീണത്. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടു. അപകടം നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. അടുത്തിടെ പാലത്തിന്റെ സുരക്ഷ സംബന്ധിച്ച് പരിശോധനകള്‍ നടന്നിരുന്നു. ഇതില്‍ കുഴപ്പങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല.
അതിനാല്‍ ഈ പരിശോധന ഇപ്പോള്‍ സംശ!യ നിഴലിലാണ്. അന്വേഷണത്തില്‍ കാര്യങ്ങള്‍ വെളിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും. പരിക്കേറ്റവരുടെ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും.
https://www.facebook.com/Malayalivartha





















