പാക്കിസ്ഥാന്റെ പിടിയില്‍നിന്നു മോചിതനായി ഇന്ത്യയില്‍ തിരിച്ചെത്തിയ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ഡീബ്രീഫിംഗ് അവസാനിച്ചു; യുദ്ധവിമാനം പറത്തുന്നത് പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തതിനുശേഷം

പാക്കിസ്ഥാന്റെ പിടിയില്‍നിന്നു മോചിതനായി ഇന്ത്യയില്‍ തിരിച്ചെത്തിയ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ഡീബ്രീഫിംഗ് അവസാനിച്ചു. വിവിധ ഏജന്‍സികള്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുകയുണ്ടായി. വ്യോമസേനയുടെ ഉദ്യോഗസ്ഥര്‍ക്കു പുറമേ ഇന്റലിജന്‍സ് ബ്യൂറോ, ചാര സംഘടനയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) എന്നിവയിലെയും ഉദ്യോഗസ്ഥര്‍ ഡീബ്രീഫിംഗില്‍ പങ്കെടുത്തു.
പിന്നീട് കൗണ്‍സലിംഗും നല്‍കി. ഇതിനു ശേഷം അദ്ദേഹം അവധിയില്‍ പ്രവേശിക്കുകയാണ്. വ്യോമസേനയിലെ ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് കുറച്ച് ആഴ്ചകള്‍ അവധിയില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം എത്രനാളിനുള്ളില്‍ യുദ്ധവിമാനം പറത്താനാകുമെന്നു റിപ്പോര്‍ട്ട് നല്‍കും.
ശത്രുരാജ്യത്തിന്റെ പിടിയിലായി മടങ്ങിവരുന്ന സൈനികര്‍ക്കു നിര്‍ബന്ധമായുള്ളതാണു ഡീബ്രീഫിംഗ് എന്നറിയപ്പെടുന്ന ചോദ്യം ചെയ്യല്‍. ഏതു പദവിയിലുള്ള ആളായാലും അതു വേണം. ശത്രുവിന്റെ പിടിയിലായ ആള്‍ ഇതു കഴിഞ്ഞിട്ടേ മറ്റുള്ളവരോടു സംസാരിക്കാവൂ. ശത്രുവിന്റെ പിടിയിലായപ്പോള്‍ എന്തെല്ലാം നടന്നു എന്നറിയുകയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്തെല്ലാം വിവരങ്ങള്‍ അവര്‍ക്കു കൊടുത്തു, രഹസ്യങ്ങള്‍ വെളിപ്പെടുത്തിയോ എന്നൊക്കെ ചോദിച്ചറിയണം. അവര്‍ സ്വാധീനം ചെലുത്തുകയോ പ്രലോഭിപ്പിക്കുകയോ ചെയ്‌തോ എന്നും അറിയണം.
വളരെക്കാലം ശത്രുവിന്റെ പിടിയിലാകുന്ന ചിലര്‍ ശത്രുവിനെ ഇഷ്ടപ്പെടുകയും ശത്രുപക്ഷത്തെക്കു മാനസികമായി ചായുകയും ചെയ്യാറുണ്ട്. തന്നെ തടവിലാക്കിയവരോടു ബന്ദിക്ക് ഇഷ്ടം തോന്നുന്ന സ്‌റ്റോക്‌ഹോം സിന്‍ഡ്രം എന്ന പ്രവണത ഉണ്ടായോ എന്നു പരിശോധിക്കണം. ശാരീരികവും മാനസികവുമായ എല്ലാ വശങ്ങളും ഡീബ്രീഫിംഗില്‍ വിലയിരുത്തും.
പാക്കിസ്ഥാന്റെ എഫ്16 വീഴ്ത്തുന്നതിനിടെയാണ് അഭിനന്ദന്‍ പാക് പിടിയിലായത്. ഇതിനിടെ അഭിനന്ദന്റെ വിമാനവും വെടിയേറ്റു വീണു. പാരച്യൂട്ടില്‍ താഴെയിറങ്ങവേ പാക്കിസ്ഥാന്റെ പിടിയിലായ അഭിനനന്ദനെ മാര്‍ച്ച് ഒന്നിനാണു മോചിപ്പിച്ചത്.
https://www.facebook.com/Malayalivartha





















