ഒഡീഷയിലെ മുതിര്‍ന്ന ബിജെഡി നേതാവായിരുന്ന ദാമോദര്‍ റാവത്ത് ബിജെപിയില്‍, കോണ്‍ഗ്രസിന്റെ ദേശീയ വക്താവ് ടോംവടക്കന് പിന്നാലെ കൂടുതല്‍ പേര്‍ എത്തുമെന്ന് ബിജെപി

ഒഡീഷയിലെ മുതിര്‍ന്ന ബിജെഡി നേതാവായിരുന്ന ദാമോദര്‍ റാവത്ത് ബിജെപിയില്‍ ചേര്‍ന്നു. ബിജു പട്‌നായക്കിന്റെ നയങ്ങളില്‍ നിന്ന് മകനും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്ക് വ്യതിചലിച്ചു എന്ന് ദാമോദര്‍ റാവത്ത് കുറ്റപ്പെടുത്തി. സംസ്ഥാനത്ത് മന്ത്രിയായിരുന്ന ദാമോദര്‍ റാവത്തിനെ ബിജെഡി നേരത്തെ പുറത്താക്കിയിരുന്നു. പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്സ് എം എല്‍ എ അര്‍ജുന്‍ സിംങ്ങും കോണ്‍ഗ്രസ് മാധ്യമവക്താവ് ടോം വടക്കനും ഇന്നലെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ബുധനാഴ്ച്ച ഒരു തൃണമൂല്‍ എംപിയും സിപിഎം എംഎല്‍എയും ബിജെപിയിലെത്തിയിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി നല്‍കികൊണ്ട് തൃണമൂല്‍ എംഎല്‍എ രാജിവച്ചു. ബാത്പാരയില്‍നിന്നുള്ള എംഎല്‍എയായ അര്‍ജുന്‍ സിംഗ് ആണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. മുതിര്‍ന്ന ബിജെപി നേതാക്കളുടെ സാനിധ്യത്തിലായിരുന്നു അര്‍ജുന്‍ സിംഗിന്റെ പാര്‍ട്ടി പ്രവേശനം.
ബരാക്പൂരില്‍ നിന്നും മല്‍സരിക്കണമെന്നാവശ്യപ്പെട്ട് അര്‍ജുന്‍ സിംഗ് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാല്‍ മമത ബാനര്‍ജി അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് അര്‍ജുന്‍ സിംഗിന്റെ രാജി. ബരാക്പൂരില്‍ നിന്നും അര്‍ജുന്‍ സിംഗ് ലോക്‌സഭയിലേക്ക് ബിജെപി ടിക്കറ്റില്‍ മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
40 വര്‍ഷം മമതാ ബാനര്‍ജിക്ക് കീഴില്‍ പ്രവര്‍ത്തിച്ചുവെന്നും ബലാകോട്ട് ആക്രമണത്തിന് ശേഷം മമതാ ബാനര്‍ജി സൈന്യത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്‌തെന്നും ഇത് തന്നെ വേദനിപ്പിച്ചുവെന്നും അര്‍ജുന്‍ സിങ് പറഞ്ഞു. രാജ്യമൊന്നാകെ പാകിസ്ഥാനെതിരെ സംസാരിച്ചപ്പോള്‍ മമത പ്രധാനമന്ത്രിയുടെ ഉദ്ദേശശുദ്ധിയെയാണ് ചോദ്യം ചെയ്യാന്‍ ശ്രമിച്ചതെന്നും അര്‍ജുന്‍ സിങ് പറഞ്ഞു.
നാല് തവണയാണ് അര്‍ജുന്‍ സിംഗ് എംഎല്‍എ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടു തന്നെ ബംഗാളില്‍ ഏറെ സ്വാധീനമുള്ള അര്‍ജുന്‍ സിംഗിന്റെ രാജി മമതയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. നിലവില്‍ ദിനേശ് ത്രിവേദിയാണ് ബരാക്പൂരില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം.
"
https://www.facebook.com/Malayalivartha





















