ചിലര്‍ കളിയാക്കി പിന്‍മാറിയില്ല താന്‍ ഇംഗ്ലീഷ് പഠിച്ചത് ഇങ്ങനെ... സുഷമസ്വരാജ്

ഏത് സമയത്തും തന്റെ സേവനം സോഷ്യല്‍ മീഡിയയിലൂടെയാണെങ്കിലും ജനങ്ങളില്‍ എത്തിക്കാന്‍ ശ്രദ്ധിക്കുന്ന മന്ത്രിയാണ് സുഷമ സ്വരാജ്. സമൂഹമാധ്യമത്തിലൂടെ സുഷമയോട് സഹായമഭ്യര്‍ഥിക്കുന്നവരെ പരമാവധി സഹായിക്കാന്‍ സുഷമ ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ സഹായം അഭ്യര്‍ഥിച്ച് എത്തിയ വ്യക്തിയ്ക്ക് മാനസിക പിന്തുണകൂടി നല്‍കിയിരിക്കുകയാണ് മന്ത്രി.
മലേഷ്യയില്‍ താമസിക്കുന്ന ഗേവി എന്ന പൗരനാണ് സഹായവുമായി ട്വിറ്ററിലെത്തിയത്. പഞ്ചാബ് സ്വദേശിയായ അദ്ദേഹം മാനസികമായി സുഖമില്ലാത്ത തന്റെ സുഹൃത്തിനെ ഇന്ത്യയില്‍ എത്തിക്കാന്‍ വേണ്ടിയാണ് സുഷമയോട് സഹായം തേടിയത്. മുറി ഇംഗ്ലീഷിലാണ് ഗേവി സഹായം ചോദിച്ചത്. നിരവധിയാളുകള്‍ ഈ ട്വീറ്റിനെ പരിഹസിക്കാല്‍ തുടങ്ങി. ഇതോടെ സുഷമ സ്വരാജ് തന്നെ ഗേവിയുടെ സഹായത്തിന് എത്തി. താന്‍ പോലും വിദേശകാര്യ മന്ത്രി ആയതിന് ശേഷമാണ് ഇംഗ്ലീഷ് പഠിച്ചതെന്ന് സുഷമ ട്വീറ്റ് ചെയ്തു.
ഇംഗ്ലീഷ് ഉച്ചാരണവും വ്യാകരണവും വിദേശകാര്യ മന്ത്രി ആയതിന് ശേഷമാണ് പഠിച്ചതെന്നാണ് സുഷമ സ്വരാജ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെ സുഷമയെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്.രാജ്യത്തെ വോട്ടര്‍മാര്‍ മൂന്നാമത്തെ സര്‍ജിക്കല്‍ സ്‌െ്രെടക്ക് പ്രതിപക്ഷത്തിനെതിരെ നടത്തുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. മുംബൈയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.ഉറി ഭീകരാക്രമണത്തിന് ശേഷമുള്ള സര്‍ജിക്കല്‍ സ്‌െ്രെടക്കും ബാലാകോട്ട് വ്യോമാക്രമണവും വ്യക്തമാക്കുന്നത് പ്രധാനമന്ത്രിക്ക് രാജ്യസുരക്ഷയോടുള്ള ആത്മാര്‍ത്ഥതയാണ്.
രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്ന് ഞാന്‍ ഉറപ്പു തരുന്നു'; സുഷമ പറഞ്ഞു. രാഷ്ട്രീയ പണ്ഡിതന്മാരുടെ മുന്നറിയിപ്പുകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും തെറ്റാണെന്ന് തെളിയിച്ചുകൊണ്ട് ജനങ്ങള്‍ വിധി എഴുതും. നരേന്ദ്രമോദിക്ക് മികച്ച വിജയം നേടികൊടുത്തുകൊണ്ടാകും ജനങ്ങള്‍ മൂന്നാം മിന്നലാക്രമണം നടത്തുന്നതെന്നും സുഷമാ സ്വരാജ് പറഞ്ഞു. സുരക്ഷാ സേനകളെ താഴ്ത്തികെട്ടാനാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്നും സുഷമാ സ്വരാജ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha





















