മോദിയെ കള്ളനാക്കി; ദിവ്യക്ക് കണക്കിന് കിട്ടി; ദിയെ പിന്താങ്ങുന്ന മൂന്നുപേരില്‍ ഒരാള്‍ മറ്റ് രണ്ടുപേരെയും പോലെ വിഡ്ഢികളാണെന്ന് ദിവ്യ സ്പന്ത

മോദിയെ പിന്തുണയ്ക്കുന്ന മൂന്ന് പേരില്‍ ഒരാള്‍ മറ്റ് രണ്ടുപേരെ പോലെ വിഡ്ഢികള്‍ എന്ന രിഹാസവുമായി ദിവ്യ സ്പന്ദനയെത്തിയില്ല. തീര്‍ന്നു കാര്യം. സോഷ്യല്‍ മീഡിയ വിഷയം ഏറ്റെടുത്തു. പരസ്പരം ചെളി വാരിയെറിയലുകളും കളിയാക്കലുമെല്ലാം രാഷ്ട്രീയത്തില്‍ പതിവാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അത് ഒന്നുകൂടി ശക്തിയാര്‍ജ്ജിക്കും. ഇപ്പോളിതാ കോണ്‍ഗ്രസ് വക്താവ് ദിവ്യ സ്പന്ദന ഒരുപടി കൂടി കടന്ന് മോദിയെ പിന്താങ്ങുന്നവരെ വിഡ്ഢികളെന്ന് വിളിച്ചിരിക്കുകയാണ്.
മോദിയെ പിന്താങ്ങുന്ന മൂന്നുപേരില്‍ ഒരാള്‍ മറ്റ് രണ്ടുപേരെയും പോലെ വിഡ്ഢികളാണെന്നാണ് ദിവ്യയുടെ ട്വീറ്റ്. മോദിയുടെ ചിത്രത്തോടെയാണ് ട്വീറ്റ്. എന്തായാലും ഇതിന് പിന്നാലെ പൊരിഞ്ഞ പോരിലാണ് കോണ്‍ഗ്രസ് ബിജെപി അനുകൂലികള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള പോര് മുറുകുകയാണ്. ഇപ്പോള്‍ കോണ്‍ഗ്രസ് വക്താവ് ദിവ്യ സ്പന്ദന മോദിയെ പരിഹസിച്ചു കൊണ്ടിട്ട ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ്ബിജെപി അനുഭാവികള്‍ തമ്മിലുള്ള പോരിന് തുടക്കം കുറിച്ചിരിക്കുന്നത്. മോദി അനുകൂലികളെ വിഡ്ഢി എന്ന് സംബോധന ചെയ്യ്തു കൊണ്ടാണ് ട്വീറ്റ് ഇട്ടിരിക്കുന്നത്. 'പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്ന 3ല്‍ ഒരാള്‍ മറ്റു രണ്ടുപേരെ പോലെ വിഡ്ഢികളാണ്' എന്ന അടിക്കുയുള്ള മോദിയുടെ ചിത്രവും ട്വീറ്റിന് ഒപ്പം പങ്കുവെച്ചിട്ടുണ്ട്. നേരത്തെ ആരും രാജ്യദ്രോഹകുറ്റം ചുമത്തി പേടിപ്പിക്കാന്‍ നോക്കേണ്ട, നരേന്ദ്രമോദി കള്ളന്‍ തന്നെയാണ്. ഇനിയും പറയും..' തുറന്നടിച്ചുള്ള വാക്കുകള്‍ കോണ്‍ഗ്രസിന്റെ മുന്‍ എംപിയും നടിയും പാര്‍ട്ടി സോഷ്യല്‍ മീഡിയ ലീഡറുമായ ദിവ്യ സ്പന്ദനയുടേതാണ്. പ്രധാനമന്ത്രിയുടെ ചിത്രത്തില്‍ നെറ്റിയില്‍ കള്ളനെന്ന് എഴുതിയതിന്റെ പേരില്‍ രാജ്യദ്രോഹത്തിന് കേസെടുത്ത നടപടിയിലാണ് ദിവ്യ സ്പന്ദനയുടെ തുറന്ന പ്രതികരണം. എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത് ഭീഷണിപ്പെടുത്തുന്ന ഭരണകൂടത്തിന്റെ നടപടിക്കെതിരെ ദിവ്യ സ്പന്ദന തിരിച്ചടിച്ചത്. ' എനിക്ക് പിന്തുണ തന്ന എല്ലാവര്‍ക്കും നന്ദി. എന്റെ ട്വീറ്റ് ഇഷ്ടപ്പെടാത്തവരോടും നന്ദി. എന്താണ് ഇപ്പോള്‍ ഞാന്‍ പറയേണ്ടത്. അടുത്ത തവണ കുറച്ചുകൂടി നന്നായി ട്വീറ്റ് ഇടാം. രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന നടപടിയില്‍ നിന്നും രാജ്യം മാറിനില്‍ക്കണം. പലരും ആ നിയമം ദുരുപയോഗം ചെയ്യുകയാണ്. എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തവരോട്, ഒരു കാര്യം മോദി കള്ളന്‍ തന്നെയാണ്' എന്നായിരുന്നു ദിവ്യ സ്പന്ദനയുടെ മറുപടി.
ലഖ്‌നൗവിലെ ഗോമ്തിനഗര്‍ പൊലീസാണ് ദിവ്യ സ്പന്ദനക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തത്. ഐ.പി.സി സെക്ഷന്‍ 124അ പ്രകാരം രാജ്യദ്രോഹത്തിനും സെക്ഷന്‍ 67 (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അമന്‍മെന്റ് ) പ്രകാരവുമാണ് കേസ്.
https://www.facebook.com/Malayalivartha





















