എന്ത് നേരിടാനും തയ്യാർ; ആറു വർഷമായി താൻ വിലക്ക് അനുഭവിക്കുകയാണ്; റിട്ടയർ ആകുന്ന പ്രായത്തിൽ കളിക്കാനാകുമെന്നാണ് പ്രതീക്ഷ;തെരെഞ്ഞെടുപ്പ് പ്രചാരണത്തിനില്ല; രാഷ്ട്രീയത്തേക്കാള്‍ താല്‍പര്യം സ്പോര്‍ട്സ്; ആജീവനാന്ത വിലക്ക് നീക്കിയതിൽ പ്രതികരിച്ച് ശ്രീശാന്ത്

തന്റെ ജീവിതം തകർത്തത് ധോണിയും ദ്രാവിഡും ആവശ്യമായ സമയത്ത് ഇവര്‍ പിന്തുണ നല്‍കിയില്ല, തന്റെ വാക്കുകള്‍ കേള്‍ക്കാനുള്ള സന്മനസ് പോലും ഇവർ കാണിച്ചിരുന്നില്ല -ശ്രീശാന്ത് പറയുന്നു.
രണ്ട് വർഷം മുൻപ് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിലെ അഭിമുഖത്തിൽ ഇത് പറഞ്ഞിരുന്നു . ഇതിപ്പോൾ വീണ്ടും വിവാദമാവുകയാണ് . ബിസിസിഐയുടെ ആജീവനാന്ത വിലക്ക് നീക്കിയ സുപ്രീകോടതി വിധിയെ തുടർന്നാണ് ശ്രീശാന്തിന്റെ വെളിപ്പെടുത്തൽ വിവാദമാകുന്നത് . എന്നാൽ കേസിൽ ശ്രീശാന്തിനെ കുറ്റവിമുക്തമാക്കാൻ സുപ്രീം കോടതി തയ്യാറായില്ല.
'എന്നെ ഏറെ അറിയുന്ന ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ ഉണ്ടായിട്ടും എനിക്ക് ഒപ്പം നിന്നില്ല. പ്രതിസന്ധിയിലേക്ക് പോകുന്ന സമയത്ത് ധോണിക്ക് ഞാന്‍ സന്ദേശം അയച്ചിരുന്നു. എന്നാല്‍ ഒരു മറുപടി പോലും തിരിച്ചു അയച്ചില്ല . ആറോ അതില്‍ അധികമോ ഇന്ത്യന്‍ താരങ്ങളെ അന്നത്തെ ഐ.പി.എല്‍ കോഴക്കേസില്‍ ഡല്‍ഹി പൊലീസ് കുറ്റക്കാരായി കണ്ടെത്തിയിരുന്നു.
ആ പേരുകള്‍ പുറത്ത് എത്തിയിരുന്നെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ അത് സാരമായി ബാധിക്കുമായിരുന്നു. അതുകൊണ്ട് തന്നെ നിരപരാധിയായ എന്നെയും ചിലരെയും കുടുക്കി കേസ് ശരിക്കും ഒതുക്കി തീര്‍ത്തു'- ശ്രീശാന്ത് പറഞ്ഞു.ഇതാണിപ്പോൾ വീണ്ടും ചർച്ചയാകുന്നത് .
ഇപ്പോൾ എന്ത് നേരിടാനും തയ്യാർ ആണെന്ന് ശ്രീശാന്ത് പറഞ്ഞു . ഇന്ന് തന്നെ കളിക്കാൻ ആരംഭിക്കും , ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കിയിട്ടുണ്ട്. തുടർന്ന് ഒന്നോ രണ്ടോ മൂന്നോ വർഷം ബി.സി.സി.ഐ ശിക്ഷ ഏർപ്പെടുത്താനാണ് സാദ്ധ്യത. എന്നാലിതിപ്പോൾ ആറ് വർഷമായി താൻ വിലക്ക് അനുഭവിക്കുകയാണ്. ആളുകള്‍ റിട്ടയര്‍ ചെയ്യുന്ന പ്രായത്തില്‍ വീണ്ടും കളിക്കാനാകുമെന്ന് നല്ല പ്രതീക്ഷയുണ്ട് .ആറുമാസമായി പരിശീലനം നടത്തുകയാണ് - ശ്രീശാന്ത് മാധ്യമങ്ങളോട് പറഞ്ഞു
എത്രയും വേഗം ബി.സി.സി.ഐയുടെ അനുവാദം വാങ്ങി വരാനിരിക്കുന്ന സ്കോട്ടിഷ് ലീഗിൽ കളിക്കാനാണ് ആഗ്രഹിക്കുന്നത്. ബി.സി.സി.ഐയുടെ അച്ചടക്ക സമിതിയെ കാര്യങ്ങൾ കൃത്യമായി ബോധിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീശാന്ത് വ്യക്തമാക്കി. മൂന്നുമാസം കാത്ത് നില്‍ക്കാതെ തന്നെ ബിസിസിഐ വിഷയത്തില്‍ തീരുമാനം എടുക്കുമെന്നാണ് കരുതുന്നത് . പിന്തുണച്ചവര്‍ക്ക് നന്ദിയുണ്ട്. ശ്രീശാന്ത് പ്രതികരിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരെഞ്ഞെടുപ്പ് പ്രചാരണത്തിനുണ്ടോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഇല്ലെന്നും, രാഷ്ട്രീയത്തേക്കാൾ കൂടുതൽ സ്‌പോർട്സിലും ക്രിക്കറ്റിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ശ്രീശാന്ത് പറഞ്ഞു. ബി.ജെ.പിയുടെ ദേശിയ നേതൃത്വത്തിൽ നിന്ന് ഇതുവരെ നിർദ്ദേശങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നും . ബിജെപി നല്‍കിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു .
2013ലെ ഐ.പി.എല്‍ മത്സരത്തിനിടയിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായുള്ള മത്സരത്തില്‍ ഒത്തുകളി നടത്തിയെന്ന കേസില്‍ ശ്രീശാന്തിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തത്. തുടര്‍ന്ന് 2015ല്‍ ഡല്‍ഹി കോടതി കേസില്‍ കുറ്റവിമുക്തനാക്കിയെങ്കിലും ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയായിരുന്നു.
ഇതിനെതിരെ കേരള ഹൈക്കോടതിയില്‍ ശ്രീശാന്ത് നല്‍കിയ ഹര്‍ജി പരിഗണിച്ച് സിംഗിള്‍ ബെഞ്ച് വിലക്ക് നീക്കിയെങ്കിലും ബി.സി.സി.ഐ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് വീണ്ടും വിലക്ക് തുടരുകയായിരുന്നു. ഇതിനെതിരെ ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ആജീവനാന്ത വിലക്ക് നീക്കിയെങ്കിലും കുറ്റവിമുക്തനാക്കിയില്ല.
https://www.facebook.com/Malayalivartha





















