ബി ജെ പി പദ്ധതികള്‍ കോപ്പിയടിച്ച് കോണ്‍ഗ്രസ് ; സഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പ്രത്യേക ആരോഗ്യ ഇന്‍ഷുറന്‍സ്പദ്ധതി കോണ്‍ഗ്രസ് പ്രഖ്യാപിച്ചേക്കും

സഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പ്രത്യേക ആരോഗ്യ ഇന്‍ഷുറന്‍സ്പദ്ധതി കോണ്‍ഗ്രസ് പ്രഖ്യാപിച്ചേക്കും. ആരോഗ്യ പരിരക്ഷ അവകാശമാക്കുന്നതിനുള്ളപദ്ധതിയാകും കോണ്‍ഗ്രസ് ഉറപ്പ് നൽകുക. ഒരു വ്യക്തിക്ക് ഏത് ആശുപത്രിയിലും ചികിത്സ തേടാന്‍ സാധിക്കുന്നതാകും പദ്ധതി. പണമില്ലാത്തതിന്റെ പേരില്‍ ആര്‍ക്കും ചികിത്സ നിഷേധിക്കപ്പെടില്ല. അധികാരത്തിലെത്തിയാൽ ഇതിനായി ആരോഗ്യ മന്ത്രാലയത്തിന് ഉയർന്ന ബജറ്റുവിഹിതം ഉറപ്പുവരുത്തുമെന്നും കോൺഗ്രസ്സ് വൃത്തങ്ങൾ പറയുന്നു.
സ്ത്രീശാക്തീകരണം, എൽ.ജി.ബി.ടി.ക്യു വിഭാഗങ്ങളുടെ അവകാശങ്ങൾ, തൊഴിൽ ഉറപ്പ് വരുത്തുക തുടങ്ങിവയ്ക്കും പ്രകടന പത്രികയിൽ കോൺഗ്രസ് മുനതൂക്കം നൽകും. കർക്കശ നിയമങ്ങൾ ഒഴിവാക്കുക, സുപ്രീംകോടതി ഉത്തരവിനനുസൃതമായി ട്രാൻസ്‌ജെൻഡർ ബില്ലിൽ മാറ്റം വരുത്തുക,വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണത്തിനും സ്വകാര്യതയ്ക്കുംപുതിയ നിയമം,സർക്കാർ ഓഫീസുകളിൽ ലിംഗ അവബോധം നടത്തുക, ഭൂരഹിതരായ കർഷകർക്ക് ആനുകൂല്യം നല്‍കുക, യുവാക്കളുടെ തൊഴിൽ ലഭ്യത തുടങ്ങിയ നിരവധി പദ്ധതികളും വാഗ്ദാനങ്ങളും കോൺഗ്രസ്സ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha





















