മോദി അനുകൂലികള്‍ മന്ദബുദ്ധികള്‍: കേണ്‍ഗ്രസ് നേതാവ് ദിവ്യാ സ്പന്ദനയുടെ ട്വീറ്റ് വിവാദത്തില്‍: നേതാവിന് പൊങ്കാല

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായികളെ പരിഹസിച്ചുള്ള കോണ്‍ഗ്രസ് നേതാവ് ദിവ്യാ സ്പന്ദനയുടെ ട്വീറ്റ് വിവാദത്തില്‍. രാഹുല്‍ ഗാന്ധിയുടെ അടുത്ത വൃത്തങ്ങളില്‍ ഉള്‍പ്പെടുന്ന ദിവ്യ, മോദി അനുകൂലികളെ 'മന്ദബുദ്ധികള്‍' എന്നാണ് വിശേഷിപ്പിച്ചത്.
പ്രധാനമന്ത്രിയുടെ ചിത്രമുള്‍പ്പെടുത്തിയ ട്വീറ്റ് ഇങ്ങനെ - 'നിങ്ങള്‍ക്കറിയുമോ? മോദിയെ പിന്തുണയ്ക്കുന്ന 3ല്‍ ഒരാള്‍ മറ്റു രണ്ടുപേരെപ്പോലെ മന്ദബുദ്ധികളാണ്.' ചിത്രത്തിന് അടിക്കുറുപ്പായി നല്‍കിയിരിക്കുന്നത് എനിക്കു പ്രിയപ്പെട്ടതാണ്, അവര്‍ സ്‌നേഹിക്കാവുന്നവരല്ലേ? എന്നതും
ബുധനാഴ്ച രാത്രി വൈകി വന്ന ട്വീറ്റിന് വ്യാഴാഴ്ചയും പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. നേരത്തേ, ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യയും കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ചു അധിക്ഷേപകരമായ കുറിപ്പുകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. സഹോദരിയെ ആലിംഗനം ചെയ്യുന്ന നെഹ്‌റുവിന്റെ ചിത്രം ട്വീറ്റ് ചെയ്ത് നെഹ്‌റു ഒരു സ്ത്രീതല്‍പരനാണെന്ന് മാളവ്യ പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha





















