കോണ്‍ഗ്രസില്‍നിന്നും ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു; ഹരിയാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അരവിന്ദ് ശര്‍മ ബിജെപിയില്‍ ചേർന്നു

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസില്‍നിന്നും ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്ക് ഓരോ ദിവസവും തുടരുന്നു. ഹരിയാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മൂന്നു തവണ എംപിയുമായിരുന്ന അരവിന്ദ് ശര്‍മയാണ് ഇന്ന് ബിജെപിയില്‍ ചേര്‍ന്നത്.
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ കൈയില്‍നിന്നാണ് അരവിന്ദ് ശര്‍മ ബിജെപി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ ദിവസം എഐസിസി മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിലെ പാര്‍ട്ടിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം രാജിവച്ചത്.
https://www.facebook.com/Malayalivartha





















