ഇന്ത്യ ജയിച്ചു, മസൂദിന്റെ കഥ കഴിഞ്ഞു; പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് വിജയം; ജയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ സ്വത്തുക്കള്‍ ഫ്രാന്‍സ് മരവിപ്പിച്ചു

പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് വിജയം. ജയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ സ്വത്തുക്കള്‍ ഫ്രാന്‍സ് മരവിപ്പിച്ചു . തങ്ങളുടെ രാജ്യത്ത് മസൂദ് അസറിനുള്ള സ്വത്തുക്കളാണ് മരവിപ്പിക്കുന്നത് .മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയത്തെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ ചൈന വീണ്ടും എതിര്‍ത്തതിനു പിന്നാലെയാണ് കടുത്ത നടപടികളുമായി ലോകരാജ്യങ്ങള്‍ നിലവില്‍ വന്നത്. ഭീകര പ്രവര്‍ത്തനം നടത്തുന്നവരെകുറിച്ച് യൂറോപ്യന്‍ യൂണിയന്‍ തയ്യാറാക്കുന്ന പട്ടികയില്‍ മസൂദിനെ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ചും ആലോചിക്കുമെന്ന് ഫ്രാന്‍സ് അറിയിച്ചു.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാതിരിക്കുന്നത് സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും,അതിനാല്‍ മറ്റ് നടപടികള്‍ സ്വീകരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും യു എന്‍ രക്ഷാ സമിതിയിലെ നയതന്ത്ര പ്രതിനിധികള്‍ പറഞ്ഞിരുന്നു.ഇതിനു പിന്നാലെയായിരുന്നു ഫ്രാന്‍സിന്റെ നീക്കം.
ഇത് നാലാം തവണയാണ് പ്രമേയത്തെ ചൈന പ്രമേയത്തെ എതിര്‍ക്കുന്നത്.പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ കൊണ്ടുവന്ന പ്രമേയത്തില്‍ ബുധനാഴ്ച രാത്രിയാണ് യുഎന്നില്‍ വോട്ടെടുപ്പ് നടന്നത്. യുഎന്‍ രക്ഷാസമിതിയില്‍ വീറ്റോ അധികാരമുള്ള ചൈന പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യുകയായിരുന്നു.
അതേസമയം, പ്രമേയം പാസാകാത്തതില്‍ നിരാശയെന്ന് ഇന്ത്യ പ്രതികരിച്ചു. ഭീകരരെ ഉന്മൂലനം ചെയ്യാന്‍ സാധ്യമായ എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തുമെന്നും ഇന്ത്യ വ്യക്തമാക്കി. ആകെ 15 അംഗങ്ങളുള്ള യുഎന്‍ രക്ഷാസമിതിയില്‍ ഒരംഗം എതിര്‍ത്തതിനാലാണ് മസൂദ് അസറിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താനുളള പ്രമേയത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്തതെപോയതെന്ന് ഇന്ത്യ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടന്നാണ് യുഎസ് നിലപാട്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാതിരിക്കുന്നത് സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് യുഎസ് വ്യക്തമാക്കിയിരുന്നു. ജയ്‌ഷെ മുഹമ്മദ് ഭീകരവാദ സംഘടനയുടെ തലവന്‍ മസൂദ് അസ്‌റിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പൂര്‍ണ്ണ പിന്തുണയും യുഎസ് പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha





















