ആറു പേരുടെ മരണത്തിനിടയാക്കി തകര്‍ന്നുവീണ മുംബൈ സിഎസ്എംടി നടപ്പാലം അറിയപ്പെടുന്നത് കൊടുംഭീകരന്‍ അജ്മല്‍ കസബിന്റെ പേരില്‍

ആറു പേരുടെ മരണത്തിനിടയാക്കി തകര്‍ന്നുവീണ മുംബൈ സിഎസ്എംടി നടപ്പാലം അറിയപ്പെടുന്നത് കൊടുംഭീകരന്‍ അജ്മല്‍ കസബിന്റെ പേരില്‍. 2008ലെ മുംബൈ ഭീകരാക്രമണസമയത്ത് അജ്മല്‍ കസബ് ഈ പാലത്തിലൂടെ കടന്നുപോയിരുന്നതിനാലാണ് പേര് വീണത്. മുംബൈ ഭീകരാക്രമണ സമയത്തും ഈ നടപ്പാലം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഭീകരരായ കസബും കൂട്ടാളി ഇസ്മയില്‍ ഖാനും ഈ നടപ്പാലം വഴിയാണ് കടന്നുപോയത്. 2008 നവംബര്‍ 26 ന് ആയിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. എകെ 47 തോക്ക് ധരിച്ച രണ്ട് ഭീകരര്‍ സിഎസ്എംടി ടെര്‍മിനലിലെ പാസഞ്ചര്‍ ഹാളില്‍ കടന്ന് വെടിയുതിര്‍ക്കുകയായിരുന്നു.
ആളുകളുടെ ഇടയിലേക്ക് ഇവര്‍ ഗ്രനേഡ് എറിയുകയും ചെയ്തു. ആക്രമണത്തില്‍ 58 പേര്‍ കൊല്ലപ്പെടുകയും 104 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിഎസ്എംടി ടെര്‍മിനലിലെല്‍നിന്ന് കാമാ ആശുപത്രിയിലേക്ക് എത്താനാണ് കസബും കൂട്ടാളിയും നടപ്പാലം ഉപയോഗിച്ചത്. ഈ സമയം മുംബൈയിലെ ഫോട്ടോജേര്‍ണലിസ്റ്റ് സെബാസ്റ്റ്യന്‍ ഡിസൂസയുടെ കാമറയില്‍ കസബ് പതിയുകയും ചെയ്തു. ഈ ചിത്രം പിന്നീട് കസബിന്റെ വിചാരണയില്‍ ഏറെ നിര്‍ണായകമാകുകയും ചെയ്തു. 160 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണക്കേസില്‍ പിടിയിലായ ഏകപ്രതിയാണ് അജ്മല്‍. 2008 നവംബര്‍ 26 മുതല്‍ 29 വരെ നീണ്ടുനിന്ന ആക്രമണത്തില്‍ 25 വിദേശികളടക്കം 166 പേരാണ് കൊല്ലപ്പെട്ടത്.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്ര ധാരന്മാരില്‍ ഒരാളാണ് മസൂദ് അസര്‍ . 2008 നവംബര്‍ 26നാണ് നഗരത്തിന്റെ ഹൃദയഭാഗത്തെ രണ്ട് ആഡംബര ഹോട്ടലുകളായ താജ് ടവര്‍, ഒബ്രോയ് ട്രിഡന്റ്, നരിമാന്‍ ഹൗസ് ജ്യൂത കേന്ദ്രം, ടൂറിസ്റ്റ് റെസ്‌റ്റോറന്റായ ലിയോപോള്‍ഡ് കഫേ, മെട്രോ സിനിമ, തിരക്കേറിയ ഛത്രപതി ശിവജി ടെര്‍മിനല്‍, ടൈംസ് ഓഫ് ഇന്ത്യ കെട്ടിടം എന്നിങ്ങനെ എട്ട് കേന്ദ്രത്തില്‍ ഭീകരാക്രമണം ഉണ്ടായത്. ഭീകരാക്രമണത്തില്‍ ആറ് വിദേശികളടക്കം 166 ആളുകള്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. ആക്രമണം നടത്തിയ തീവ്രവാദികളില്‍ അജ്മല്‍ കസബിനെ മാത്രമാണ് ജീവനോടെ പിടികൂടാനായത്. അല്‍ ഖായ്ദയുടെയും പാകിസ്ഥാന്‍ ഇന്റലിജന്‍സിന്റെയും (ഐഎസ്‌ഐ) സഹായത്തോടെയാണ് ലഷ്‌കര്‍ ഇ തോയ്ബ ഭീകരാക്രമണം നടത്തിയതെന്ന് ഇന്ത്യ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ലഷ്‌കര്‍ ഇ തോയ്ബയുടെ നേതാവ് ഹഫീസ് സയീദായിരുന്നു ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍. പിടിയിലായ അജ്മല്‍ കസബിനെ പിന്നീട് ഇന്ത്യയില്‍ തൂക്കിലേറ്റി.
https://www.facebook.com/Malayalivartha





















