വൈ.എസ്. രാജശേഖര റെഡ്ഡിയുടെ സഹോദരൻ വിവേകാനന്ദ റെഡ്ഡി മരിച്ച നിലയില്‍; മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ സഹോദരനും മുന്‍ മന്ത്രിയുമായ വൈ.എസ്. വിവേകാനന്ദ റെഡ്ഡി മരിച്ച നിലയില്‍. ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ സ്വവസതിയിലാണ് അദ്ദേഹത്തെ ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
റെഡ്ഡിയുടെ തലയുടെ പിന്നിലും മുന്‍ഭാഗത്തും മുറിവുകളുണ്ട്. മുറിയിലും കുളിമുറിയിലും രക്തക്കറകളും കണ്ടെത്തിയിരുന്നു. അതിനാല്‍തന്നെ മരണകാരണം അന്വേഷിച്ച് കണ്ടെത്തണമെന്നും ബന്ധുകള്‍ ആവശ്യപ്പെട്ടു. 1989ലും 1994ലുമാണ് പുലിവെന്‍ഡുലയില്‍ നിന്ന് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കൃത്യമായ നിഗമനത്തിലെത്താന്‍ കഴിയൂ എന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha





















