ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശിലും തെലുങ്കാനയിലും ബിഎസ്പി-ജെഎസ്പി സഖ്യം; സ്ഥാനാര്‍ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്ന് മായാവതി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശിലും തെലുങ്കാനയിലും പവന് കല്യാണിന്റെ ജനസേനാ പാര്‍ട്ടിയുമായി കൈകോര്‍ത്ത് ബിഎസ്പി നേതാവ് മായാവതി. ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും സഖ്യമായി മത്സരിക്കാനും ധാരണയായി.
മായാവതിയാണ് ബിഎസ്പി-ജെഎസ്പി സഖ്യം പ്രഖ്യാപിച്ചത്. ആന്ധ്രയിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് ജനങ്ങളുടെ താത്പര്യമെന്നും മായാവതി പറഞ്ഞു.പവന് കല്യാണ്‍ ആന്ധ്ര മുഖ്യമന്ത്രിയാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. നിയമസഭാ, ലോക്സഭാ സീറ്റുകളില്‍ തര്‍ക്കമില്ലെന്നും സ്ഥാനാര്‍ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha





















