എല്ലാ പോളിങ് ബൂത്തിലും 'വിവിപാറ്റ്'(വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) യന്ത്രം... ഇപ്രാവശ്യം വോട്ടെടുപ്പ് അല്‍പസമയം നീളും

എല്ലാ പോളിങ് ബൂത്തിലും 'വിവിപാറ്റ്'(വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) യന്ത്രത്തിന്റെ സാന്നിധ്യം കാരണം ഇത്തവണ വോട്ടെടുപ്പ് അല്‍പസമയം നീളും.. ചെയ്ത വോട്ട് 'ഉറപ്പിക്കാന്‍'വോട്ടറെ സഹായിക്കുന്ന യന്ത്രമാണ് വിവിപാറ്റ്. വോട്ട് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ വിവിപാറ്റ് യന്ത്രത്തില്‍ അതിന്റെ സ്ലിപ് വീഴും.
വിവിപാറ്റ് വോട്ടര്‍ക്ക് കാണാവുന്ന സ്ഥലത്ത് തന്നെയാണ് വെക്കുക. തന്റെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അത് താന്‍ ചെയ്ത ചിഹ്നത്തില്‍ തന്നെയാണ് പതിഞ്ഞതെന്നും വോട്ടര്‍ക്ക് ഉറപ്പിക്കാം. ഏഴ് സെക്കന്‍ഡ് കഴിഞ്ഞാല്‍ സ്‌ക്രീനില്‍നിന്ന് ആ വോട്ടിന്റെ വിവരം മായും. വോട്ട് ചെയ്ത് വിവിപാറ്റ് കൂടി പരിശോധിക്കാനുള്ള ഏഴ് സെക്കന്‍ഡ് ഒരു വോട്ടര്‍ ബൂത്തില്‍ അധികമെടുക്കും. ഒരോ വോട്ടറും എടുക്കുന്ന അധിക സമയത്തിന്റെ ആകെത്തുകയാണ് വോട്ടെടുപ്പ് പൂര്‍ത്തിയാവാന്‍ കുറച്ച് വൈകിക്കുക.
ഇത്തവണ തെരഞ്ഞെടുപ്പ് 'ഹരിത'മാക്കണമെന്ന (ഗ്രീന്‍ പ്രോട്ടോകോള്‍) തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം വോട്ടര്‍ക്കും ബാധകമാണ്. ഇതിന് മൂന്ന് തലത്തിലാണ് ക്രമീകരണം നടത്തുന്നത്. തെരഞ്ഞെടുപ്പ് ചുമതലയുള്ള എല്ലാ ഉദ്യോഗസ്ഥരും തങ്ങള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ പ്രകൃതിയുമായി പരമാവധി ഇണങ്ങുന്നതാണെന്ന് ഉറപ്പ് വരുത്തും. അടുത്തത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ്.
ഫ്‌ലക്‌സ് ഉള്‍പ്പെടെ പ്രകൃതിക്ക് ദോഷമായതെല്ലാം ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം തെരഞ്ഞെടുപ്പ് കമീഷന്‍ തേടിയിട്ടുണ്ട്. ഫ്‌ലക്‌സ് ഉപയോഗിക്കരുതെന്ന നിര്‍ദേശം കര്‍ശനമാണ്. ഉപയോഗിച്ചാല്‍ എടുത്ത് മാറ്റും.
പോളിങ് ബൂത്തിലേക്ക് വെള്ളം കൊണ്ടുവരുന്ന പ്ലാസ്റ്റിക് കുപ്പി വഴിയില്‍ വലിച്ചെറിയുന്നത് മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ സ്ലിപ്പുകള്‍ ബൂത്തിനടുത്തും മറ്റും ഉപേക്ഷിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ വോട്ടര്‍മാര്‍ ഒഴിവാക്കണമെന്ന് ബോധവത്കരണത്തിലൂടെ ആവശ്യപ്പെടും.
https://www.facebook.com/Malayalivartha





















