എടിഎമ്മില്‍നിന്നു പണം പിന്‍വലിക്കാൻ ഇനി എ ടി എം കാർഡ് വേണ്ട.. ; യോനോ കാഷുമായി എസ് ബി ഐ എത്തി

ഇനി എ ടി എം കാർഡ് എടുക്കാൻ മറന്നു എന്ന ടെൻഷൻ വേണ്ട ..കാർഡ് ഉപയോഗിക്കാൻ അറിയാത്തവർക്കും ആശ്വസിക്കാം ..എ ടി എം തട്ടിപ്പിനെ കുറിച്ചുള്ള പേടിയും വേണ്ട.. എല്ലാത്തിനും പരിഹാരമായി യോനോ കാഷുമായി എസ്ബിഐ വന്നിരിക്കുന്നു. കാര്‍ഡില്ലാതെ എടിമ്മുകളിലൂടെ പണം പിന്‍വലിക്കാം എന്നതാണ് യോനോ കാഷിൻറെ പ്രത്യേകത . ഈ സേവനം ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കാണ് എസ്ബിഐ.
കാര്‍ഡ് ഇല്ലാതെ 16,500 എസ്ബിഐ എടിമ്മുകളിലൂടെ യോനോ വഴി പണം പിന്‍വലിക്കാം. യോനോ കാഷുമായി ബന്ധിപ്പിച്ചിരിക്കുന്ന എടിഎമ്മുകള്‍ യോനോ കാഷ് പോയിന്റ് എന്ന പേരിൽ അറിയപ്പെടും എന്ന് എസ ബി ഐ അറിയിച്ചു.
എ ടി എം കാർഡുകളുടെ പോരായ്മാ തിരിച്ചറിഞ്ഞത് അടുത്തിടെ എ ടി എം കാർഡുകൾ ഉപയോഗിച്ച് നടന്ന തട്ടിപ്പുകളിലൂടെയാണ് . പുതിയ യോനോ കാഷ് സംവിധാനത്തിൽ ഉത്തരം തട്ടിപ്പുകൾ ഉണ്ടാകാനുള്ള സാധ്യത ഇല്ലെന്നാണ് എസ് ബി ഐ അധികൃതർ പറയുന്നത് . സാധാരണ ഉണ്ടാകാൻ സാധ്യതയുള്ള സ്കിമ്മിംഗ്, ക്ലോണിംഗ് തട്ടിപ്പുകള്‍ക്കുള്ള സാധ്യത ഇല്ലാതാക്കുന്നവെന്നതിനു പുറമെ രണ്ട് ഒതന്റിക്കേഷനിലൂടെ സുരക്ഷിതമാക്കിയ ഇടപാടുകളാണ് ഇതിന്റെ പ്രത്യേകത.
എങ്ങിനെയാണ് യോനോ കാഷ് പ്രവർത്തനം എന്ന് നോക്കാം .ഇതിനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ആദ്യമായി ഇടപാടുകള്‍ക്കായി ആറക്കങ്ങളുള്ള യോനോ കാഷ് പിന് തയാറാക്കണം.
നിങ്ങൾക്കിഷ്ടമുള്ള, ഓർക്കാൻ സാധ്യതയുള്ള ഏതെങ്കിലും നമ്പർ ഇതിനായി തെരഞ്ഞെടുക്കാം. യോനോ കാഷ് പിന് രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഇടപാടുകള്‍ക്കായി ഉപഭോക്താക്കള്‍ക്ക് ആറക്കങ്ങളുള്ള റഫറന്‍സ് നമ്പർ , രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് ആയി ലഭിക്കും. അടുത്ത അര മണിക്കൂറിനുള്ളില്‍ തൊട്ടടുത്തുള്ള യോനോ കാഷ് പോയിന്റ് വഴി പിന് നമ്പറും റെഫറന്‍സ് നമ്പറും ഉപയോഗിച്ച് പണം പിന്‍വലിക്കാം.
റെഫറന്‍സ് നമ്പർ നിങ്ങൾ രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് മാത്രെമേ ലഭിക്കൂ എന്നതിനാൽനിങ്ങൾക്കോ നിങ്ങൾ റഫറൻസ് നമ്പർ പങ്കു വെച്ച ആൾക്കോ അല്ലാതെ മറ്റൊരാൾക്കും ഈ നമ്പർ ഉപയോഗിച്ച് പണം എടുക്കാനാവില്ല.
അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ യോനോ വഴി എല്ലാ ഇടപാടുകളും ഒരൊറ്റ കുടക്കീഴിനുള്ളിലാക്കി ഒരു ഡിജിറ്റല്‍ ലോകം ഒരുക്കുന്നതിനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്, എസ്ബിഐ ചെയര്മാന് രജനീഷ് കുമാര്‍ പറഞ്ഞു. കൂടുതല്‍ സേവനങ്ങള്‍ വരുംനാളുകളില്‍ യോനോയില്‍ നിന്നും ലഭ്യമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് എസ്ബിഐ
https://www.facebook.com/Malayalivartha





















