സെന്‍ട്രല്‍ മുംബൈയിലെ സ്വകാര്യ ക്ലിനിക്കില്‍ വച്ച് 12 മണിക്കൂര്‍ നീണ്ട മുടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടർന്ന് വ്യവസായി മരിച്ചു.

തലമുടി മാറ്റിവയ്ക്കലിനു വിധേയനായ 43കാരനായ മുംബൈ സ്വദേശി ശസ്ത്രക്രിയ കഴിഞ്ഞ് 50 മണിക്കൂർ ആയപ്പോഴേക്കും മരിച്ചു. ശ്രാവൺ കുമാർ ചൗധരി എന്ന 43കാരനായ മുംബൈ സ്വദേശി ആണ് ശസ്ത്രക്രിയയെ തുടർന്നുണ്ടായ അലർജി മൂലം മരിച്ചത് . സെന്‍ട്രല്‍ മുംബൈയിലെ സ്വകാര്യ ക്ലിനിക്കില്‍ വെച്ചായിരുന്നു ശ്രാവൺ കുമാർ ചൗധരി ഹെയർട്രാൻസ്പ്ലാന്റ് ചെയ്തത്
തലമുടി ഇല്ലാത്തതും കനം തീരെ കുറഞ്ഞതുമായ ഇടത്ത് തലമുടി വച്ചു പിടിപ്പിക്കുന്ന ശസ്ത്രക്രിയ ആണിത് , ഒരു പ്ലാസ്റ്റിക് സർജനോ ത്വക് രോഗ വിദഗ്ധനായ സർജനോ ആണ് സാധാരണ ഈ ശസ്ത്രക്രിയ ചെയ്യുന്നത് . വ്യാഴാഴ്ച തുടങ്ങിയ ശസ്ത്രക്രിയ വെള്ളിയാഴ്ച പുലര്‍ച്ചെ 2.30 ന് അവസാനിച്ചു. പിന്നിട് ശ്രാവണ്‍ കുമാറിന്റെ മുഖം വീര്‍ത്തു വരികയും ശരീരം തടിച്ചുവരികയുമായിരുന്നത്രെ .
മുഖത്ത് വീക്കവും ശ്വാസമെടുക്കാൻ പ്രയാസവും അനുഭവ പ്പെടുന്ന അവസ്ഥയിൽ വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശ്രാവൺ കുമാർ ചൗധരി ശനിയാഴ്ച രാവിലെയാണ് മരണമടഞ്ഞത്. വേദനസംഹാരികളോടും ചിലയിനം മരുന്നുകളോടും ഉള്ള അലർജി –anaphylactic shock ആണ് മരണകാരണം എന്ന് ഡോക്ടർമാർ വെളിപ്പെടുത്തി. 15 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ 9500 മുടിനാരുകൾ ഇദ്ദേഹത്തിൽ ട്രാൻസ്പ്ലാന്റ് ചെയ്തിരുന്നു.
ഒരു ശസ്ത്രക്രിയയില്‍ 9000 മുടികള്‍ വച്ചുപിടിപ്പിക്കാം എന്നായിരുന്നു ക്ലിനിക്കിലെ അധികൃതര്‍ ശ്രാവണ്‍ കുമാറിനെ ധരിപ്പിച്ചിരുന്നത് എന്നറിയുന്നു. . എന്നാല്‍ ഒരു സമയത്ത് മൂവായിരത്തില്‍ കൂടുതല്‍ മുടികള്‍ വച്ചുപിടിപ്പിക്കരുത് എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ശ്രാവണ്‍ കുമാറിന്റെ സംഭവത്തില്‍ 12 മണിക്കൂര്‍ കൊണ്ട് വച്ചു പിടിപ്പിച്ചത് 9500 മുടിയിഴകളായിരുന്നത്രെ.
ഏതൊരു ശസ്ത്രക്രിയയെയും പോലെ റിസ്കുകളും സങ്കീർണതകളും ഉള്ളതാണ് ഹെയർട്രാൻസ്പ്ലാന്റേഷനും . അതിനെ നിസ്സാരമായി കണ്ടത്തുകൂടിയാണ് ഇവിടെ അപകടം വരുത്തിവച്ചത്. ശ്രദ്ധിച്ചില്ലെങ്കിൽ
ബ്ലീഡിങ്ങും അണുബാധയും (Infection) ഉണ്ടാകാൻ സാധ്യതയുള്ള ഈ ശസ്ത്രക്രിയ വേണ്ടത്ര മുൻകരുതലുകൾ ഇല്ലാതെയാണ് നടത്തിയത്.
. തലയോട്ടിയിൽ വീക്കം, കണ്ണുകൾക്ക് ചതവ്, ചൊറിച്ചിൽ, വേദന, ചികിത്സ ചെയ്ത സ്ഥലത്ത് തൊട്ടാൽ അറിയാതിരിക്കുക, മുടി നാരുകളിൽ ഇൻഫ്ലമേഷനോ ഇൻഫക്ഷനോ ഉണ്ടാകുക തുടങ്ങിയവ ഹെയർ ട്രസ്പ്ലാന്റേഷന്റെ പാർശ്വ ഫലങ്ങളാണ്
സാധാരണയായി തലമുടി മാറ്റിവയ്ക്കലിന്റെ പാർശ്വഫലങ്ങൾ വളരെ നിസാരവും ഏതാനും ആഴ്ചകൊണ്ടു തന്നെ മാറുന്നതുമാണ്. ആന്റി ബയോട്ടിക്കുകൾ കഴിച്ചാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും. നിങ്ങൾ ഈ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്ന ആളാണെങ്കിൽ നിങ്ങളുടെ ഡോക്ടറോട് ഈ ശസ്ത്രക്രിയയുടെ അപകടാവസ്ഥകളെക്കുറിച്ച് സംസാരിച്ച ശേഷം മാത്രം തീരുമാനമെടുക്കുക. വിശ്വസ്തമായ ക്ലിനിക്കുകളിൽ പരിചയ സമ്പന്നനായ ഒരു പ്ലാസ്റ്റിക് സർജനോ ത്വക് രോഗ വിദഗ്ധനായ സർജനോ ഉണ്ടെന്നു ഉറപ്പു വരുത്തി അവരുടെ സാനിധ്യത്തിൽ മാത്രം ഇത്തരം ശസ്ത്രക്രിയകൾക്ക് ഒരുങ്ങുക
https://www.facebook.com/Malayalivartha





















