ഉപഭോക്താകള്‍ക്ക് സൗജന്യ ബ്രോഡ്ബാന്‍ഡ് സേവനം നല്‍കാനൊരുങ്ങി ബി.എസ്.എന്‍.എല്‍

ഉപഭോക്താകള്‍ക്ക് സൗജന്യ ബ്രോഡ്ബാന്‍ഡ് സേവനം നല്‍കാനൊരുങ്ങി പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍. നിലവിലെ ലാന്‍ഡ്‌ലൈന്‍ ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റലേഷന്‍ ചാര്‍ജുകള്‍ ഒഴിവാക്കി ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുമെന്നാണ് ബി.എസ്.എന്‍.എല്‍ അറിയിച്ചിരിക്കുന്നത്. ഇതിനോടൊപ്പം പ്രതിദിനം സൗജന്യമായി 10 എം.ബി.പി.എസ് വേഗതയില്‍ 5 ജി.ബി ഡാറ്റ നല്‍കുന്ന പ്ലാനും ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചിട്ടുണ്ട്. പ്രതിവര്‍ഷം പ്ലാനുകള്‍ക്ക് 25 ശതമാനം ഡിസ്‌കൗണ്ടും ബി.എസ്.എന്‍.എല്‍ പ്രഖ്യാപിച്ചിരുന്നു.
മാര്‍ച്ച് 31 വരെ ബി.എസ്.എന്‍.എല്ലിന്റെ പുതിയ പ്ലാന്‍ ലഭ്യമാകും. ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് ആമസോണ്‍ െ്രെപം മെമ്പര്‍ഷിപ്പ് സൗജന്യമായി നല്‍കുന്ന ഓഫറും അവതരിപ്പിച്ചിട്ടുണ്ട്. നിലവിലെ ബ്രോഡ്ബാന്‍ഡ് ഉപഭോക്താകള്‍ക്ക് ഇന്ത്യയില്‍ കോളുകള്‍ സൗജന്യമായി നല്‍കുമെന്നും ബി.എസ്.എന്‍.എല്‍ വ്യക്തമാക്കിയിരുന്നു.
"
https://www.facebook.com/Malayalivartha





















