ഇത്തവണ മോദി ജയിച്ചാല്‍ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ല; സാക്ഷി മഹാരാജ്

രാജ്യത്ത് ഉണ്ടാകാൻ പോകുന്നൊരു സുനാമിയാണ് മോദി. ഇത്തവണത്തെ തെരഞ്ഞെടുപ്പോടുകൂടി രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. ഇത് രാജ്യത്തെ അവസാന തെരഞ്ഞെടുപ്പാണെന്നും 2024ൽ രാജ്യത്ത് തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും സാക്ഷി മഹാരാജ് പറഞ്ഞു.
ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി ജയിച്ചുകഴിഞ്ഞാൽ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന പ്രവചനവുമായി ബിജെപി എംപി സാക്ഷി മഹാരാജ്. താനൊരു സന്യാസിയാണെന്നും ഭാവി തനിക്ക് മുൻകൂട്ടി പ്രവചിക്കാനാകുമെന്നും സാക്ഷി മഹാരാജ് പറഞ്ഞു. ഉത്തർപ്രദേശിലെ ഉന്നാവോയിൽ വ്യാഴാഴ്ച നടന്ന യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഉണ്ടാകാൻ പോകുന്നൊരു സുനാമിയാണ് മോദി. ഇത്തവണത്തെ തെരഞ്ഞെടുപ്പോടുകൂടി രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. ഇത് രാജ്യത്തെ അവസാന തെരഞ്ഞെടുപ്പാണെന്നും 2024ൽ രാജ്യത്ത് തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും സാക്ഷി മഹാരാജ് പറഞ്ഞു. എന്നാൽ സാക്ഷി മഹാരാജിന്റെ പ്രസ്താവന ഗൗരവത്തിൽ എടുക്കേണ്ടതില്ലെന്നാണ് ബിജെപിയുടെ നിലപാട്.
https://www.facebook.com/Malayalivartha





















